Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
മതം
  Add your Comment comment
കൊറോണയുടെ ആക്രമണം കഴിയും വരെ കണ്‍വന്‍ഷന്‍, തീര്‍ഥാടനം, ആഘോഷങ്ങള്‍ വേണ്ടെന്ന് ബിഷപ്പുമാര്‍ക്ക് നിര്‍ദേശം
Reporter
കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആഘോഷങ്ങള്‍, കണ്‍വെന്‍ഷന്‍, തീര്‍ത്ഥാടനം എന്നിവയ്‌ക്കെല്ലാം നിയന്ത്രണമേര്‍പ്പെടുത്തി കെസിബിസി. ആഘോഷങ്ങളെല്ലാം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കെസിബിസി ബിഷപ്പുമാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശ സര്‍ക്കുലര്‍ നല്‍കി.

കൊവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തു കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിക്കണം. രോഗം പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗം പടരാതിരിക്കാന്‍ യാത്രകളും പ്രവര്‍ത്തന ശൈലികളും നിയന്ത്രിക്കണം. സ്ഥിതിഗതികള്‍ പഠിച്ച ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

അതേസമയം സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കും അവരുടെ സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കും നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുട്ടിയും അമ്മയും അച്ഛനും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറായി.
 
Other News in this category

 
 




 
Close Window