|
ഫിറ്റ്‌നസ് മേക്കോവര്‍ പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവച്ച് സംഗീതസംവിധായകനും വയലിനിസ്റ്റുമായ ഗോവിന്ദ് വസന്ത. തടിച്ചുരുണ്ട, വയറ് ചാടിയ രൂപത്തില്‍ നിന്ന് ഇന്നത്തെ ഫിറ്റ് രൂപത്തിലേക്ക് എത്തിയതാണ് വീഡിയോയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ശരീരത്തെ പരുവപ്പെട്ടതിനു പിന്നിലുള്ള കഠിനാദ്ധ്വാനം വ്യക്തമാക്കുന്നതാണ് വീഡിയോ.
'അവര്‍ എന്റെ ഉള്ളിലെ പിശാചിനെ പുറത്തു ചാടിച്ചു, ഇനിയും ഏറെ ദൂരം പോകാനുണ്ട്.' എന്ന തലക്കെട്ടോടെയാണ് വീഡിയോ ഗോവിന്ദ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ദൃഢനിശ്ചയമുണ്ടെങ്കില്‍ അസാദ്ധ്യമായത് ഒന്നുമില്ല. സംഗീതത്തില്‍ മാത്രമല്ല, ജീവിതത്തിലും ഗോവിന്ദ് മാതൃകയാണെന്നാണ് ആരാധകരുടെ കമന്റുകള്‍. |