Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
മതം
  Add your Comment comment
ഭക്തിസാന്ദ്രമായി വീടുകളില്‍ പ്രാര്‍ഥന: രക്ഷകനെ മനസ്സില്‍ ധ്യാനിച്ച് വിശുദ്ധ പെസഹാ: ലോകം മുഴുവന്‍ ആരാധനാലയങ്ങള്‍ വിജനം
Reporter
കുരിശുമരണത്തിനു മുമ്പ് ശിഷ്യന്‍മാര്‍ക്കൊപ്പം ക്രിസ്തു അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയിലാണ് ലോകം. ഇന്ന് പെസഹ വ്യാഴം. പെസഹ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ രാവിലെ ദിവ്യബലിയും തിരുകര്‍മ്മങ്ങളും നടന്നു. ചടങ്ങുകള്‍ തത്സമയ സംപ്രേഷണത്തിലൂടെ വീട്ടിലിരുന്ന് വിശ്വാസികള്‍ പങ്കാളികളായി.
കൊവിഡ് പശ്ചാത്തലത്തില്‍ പള്ളികള്‍ അടച്ചിട്ടായിരുന്നു ചടങ്ങുകള്‍. അഞ്ച് പേര്‍ മാത്രമാണ് പള്ളികളിലെ ചടങ്ങുകളില്‍ പങ്കെടുത്തത്. കാല്‍കഴുകല്‍ ശുശ്രൂഷയും പൊതു ആരാധനയ്ക്ക് ശേഷം ദേവാലയങ്ങളില്‍ നടക്കാറുള്ള പെസഹ ഊട്ടും അപ്പം മുറിക്കലും മുന്‍ നിശ്ചയപ്രകാരം ഒഴിവാക്കി. വീടുകളിലെ അപ്പം മുറിയ്ക്കല്‍ വീട്ടുകാര്‍ക്കുമാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പെസഹാ തിരുകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വൈകുന്നേരം അഞ്ചിന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ രാവിലെ ചടങ്ങുകള്‍ക്ക് ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.ഫോര്‍ട്ട്‌കൊച്ചി ബിഷപ്പ്‌സ് ഹൗസ് ചാപ്പലില്‍ വൈകുന്നേരം അഞ്ചിനു നടക്കുന്ന പെസഹാ ശുശ്രൂഷകളില്‍ കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ കാര്‍മികത്വം വഹിക്കും.അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും താഴത്തെ പള്ളിയിലും രാവിലെ ഏഴിന് പെസഹാ തിരുകര്‍മ്മങ്ങള്‍ നടന്നു.
 
Other News in this category

 
 




 
Close Window