Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
മതം
  Add your Comment comment
സെഹിയോന്‍ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍ 17 ന് ഇംഗ്ലീഷിലും 18 ന് മലയാളത്തിലും
ബാബു ജോസഫ്
ദുഃഖ ശനിയാഴ്ച്ച പ്രമാണിച്ച് മാറ്റിവയ്ക്കപ്പെട്ട സെഹിയോന്‍ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ലോക്ടൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ 17 ന് വെള്ളിയാഴ്ച ഇംഗ്ലീഷിലും 18 ന് ശനിയാഴ്ച്ച മലയാളത്തിലുമായി നടക്കും

WWW.SEHIONUK.ORG എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.സെഹിയോന്‍ മിനിസ്ട്രയ്ക്കുവേണ്ടി ഡയരക്ടര്‍ റവ.ഫാ. ഷൈജു നടുവത്താനിയില്‍ രണ്ടുദിവസത്തെയും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും .

പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. സിറില്‍ ജോണ്‍ ഇടമന , ഡീക്കന്‍ ഡേവിഡ് പാമര്‍ എന്നിവരും പങ്കെടുക്കും .ശനിയാഴ്ച്ച മലയാളം കണ്‍വെന്‍ഷന്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയായിക്കും . വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 12.30 വരെയായിരിക്കും ഇംഗ്ലീഷിലുള്ള കണ്‍വെന്‍ഷന്‍.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന ശുശ്രൂഷയിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ +44 7506 810177

അനീഷ് 07760 254700

ബിജുമോന്‍ മാത്യു 07515 368239
 
Other News in this category

 
 




 
Close Window