Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ഏയ് കോലി, കോലി ഒരു ഫോറടിക്ക്.ഫോറടിക്ക് കോലി' അനുഷ്‌കയുടെ നിര്‍ദേശം
Reporter
രസകരമായ ഒരു വീഡിയോയാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'ഗ്രൗണ്ടിലിറങ്ങി കളിക്കുന്നത് അദ്ദേഹത്തിന് മിസ് ചെയ്യുന്നുണ്ടാകും എന്നെനിക്ക് തോന്നി. കൂടാതെ ലക്ഷക്കണക്കിന് ആരാധകരില്‍ നിന്നും അദ്ദേഹത്തിന് കിട്ടുന്ന സ്‌നേഹം. പ്രത്യേകിച്ച് ഇത്തരത്തിലുള്ള ആരാധകരുടെ സ്‌നേഹം. അതിനാല്‍ അദ്ദേഹത്തിന് ആ അനുഭവം സമ്മാനിക്കാമെന്നു കരുതി,' എന്ന് എഴുതിക്കൊണ്ടാണ് അനുഷ്‌ക വീഡിയോ പങ്കുവച്ചത്. അനുഷ്‌ക ശര്‍മയും വിരാട് കോഹ്‌ലിയും ലോക്ക്ഡൗണ്‍ കാലത്തെ നേരമ്പോക്കുകളും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
വീഡിയോയില്‍ അനുഷ്‌ക പറയുന്നതിങ്ങനെയാണ്, 'ഏയ് കോലി, കോലി ഒരു ഫോറടിക്ക്. എന്താണ് ചെയ്യുന്നത്? ഫോറടിക്ക് കോലി.' ഗ്യാലറിയില്‍ ഇരുന്ന് ആരാധകര്‍ വിളിച്ചു പറയുന്നത് അനുകരിച്ചുകൊണ്ടാണ് അനുഷ്‌ക ഇത് പറയുന്നത്. പത്രം വായിച്ചിരിക്കുന്ന കോഹ്ലി അനുഷ്‌കയെ നോക്കുന്ന നോട്ടവും രസകരമാണ്.അടുത്തിടെ കോഹ്ലിക്ക് മുടിവെട്ടിക്കൊടുക്കുന്ന വീഡിയോയും അനുഷ്‌ക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അടുക്കളയിലെ കത്രിക ഉപയോഗിച്ചായിരുന്നു അനുഷ്‌കയുടെ മുടിവെട്ടല്‍. തന്റെ ഭാര്യ നല്‍കിയ പുതിയ ഹെയര്‍സ്‌റ്റൈല്‍ വളരെ മനോഹരമായിരിക്കുന്നുവെന്ന് കോഹ്ലി വീഡിയോയില്‍ പറയുന്നുണ്ട്.
 
Other News in this category

 
 




 
Close Window