Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
റെക്കോഡുകളുടെ കാര്യത്തില്‍ ധോണി ആണ് മുമ്പിലെങ്കിലും, മികച്ച നായകന്‍ കുംബ്ലേ ആയിരുന്നു: ഗംഭീര്‍ തുറന്ന് പറഞ്ഞു
Reporter
ഏറ്റവും മികച്ച ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ ആയിരുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. നായകനായി അനില്‍ കുംബ്ലേ തുടര്‍ന്നിരുന്നെങ്കില്‍ പല റെക്കോഡുകളും അദ്ദേഹം മറികടക്കുമായിരുന്നെന്നും ഗൗതം ഗംഭീര്‍ നിരീക്ഷിക്കുന്നു. ദീര്‍ഘനാള്‍ കുംബ്ലേ ഇന്ത്യയുടെ നായകസ്ഥാനത്ത് വേണം എന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി ഗംഭീര്‍ പറഞ്ഞു.

റെക്കോഡുകളുടെ കാര്യത്തില്‍ ധോണി ആണ് മുമ്പിലെങ്കിലും, മികച്ച നായകന്‍ കുംബ്ലേയായിരുന്നെന്ന് ഗംഭീര്‍ തുറന്ന് പറയുന്നു.

ഗാംഗുലിയുടെ നേതൃത്വത്തില്‍ വലിയ മികവ് കാണിച്ചു. എന്നാല്‍ കൂടുതല്‍ കാലം ഇന്ത്യയെ കുംബ്ലേ നയിക്കണമായിരുന്നു എന്നാണ് തോന്നിയിട്ടുള്ളത്. ആറ് ടെസ്റ്റുകള്‍ ഞാന്‍ കുംബ്ലേക്ക് കീഴില്‍ കളിച്ചു. നായകനായി അധിക നാള്‍ കുംബ്ലേ തുടര്‍ന്നില്ല. തുടര്‍ന്നിരുന്നെങ്കില്‍ റെക്കോഡുകളില്‍ പലതും അദ്ദേഹം മറികടക്കുമായിരുന്നു, ഗംഭീര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window