Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ടിക് ടോക്കില്‍ ചഹല്‍ - ക്രിസ് ഗെയ്ല്‍ മത്സരം
Reporter
ടിക് ടോക്കില്‍ സജീവ സാന്നിധ്യമാണ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹല്‍. ഡാന്‍സും പാട്ടുമെല്ലാമായി ലോക് ഡൗണ്‍ കാലത്തും ചഹല്‍ ആടിതിമിര്‍ക്കുകയാണ്. ചഹലിന്റെ ടിക് ടികോ വീഡിയോകള്‍ കണ്ട് കളിയാക്കി ഇന്ത്യന്‍ നായകന്‍ കോഹ്ലി തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചഹലിനെതിരെ രൂക്ഷ പരിഹാസവുമായി രംഗത്ത് വന്നിരിക്കുന്നത് ക്രിസ് ഗെയ്‌ലാണ്.

ഇനിയും ശല്യം തുടര്‍ന്നാല്‍ ചഹലിനെ ബ്ലോക്ക് ചെയ്യാന്‍ ടിക് ടോക്കിനോട് പറയുമെന്നാണ് ഗെയ്ല്‍ പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ നിങ്ങള്‍ വളരെ വിചിത്രമായാണ് പെരുമാറുന്നത്. സമൂഹമാധ്യമങ്ങളില്‍ നിന്ന് നിങ്ങള്‍ ഇപ്പോള്‍ പോവണം. ചഹലിനെ കൊണ്ട് ഞങ്ങള്‍ക്ക് മതിയായി. എന്റെ ജീവിതത്തില്‍ ഇനി ചഹലിനെ കാണാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ നിന്നെ ബ്ലോക്ക് ചെയ്യാന്‍ പോവുകയാണ്, ചഹലിനോട് ഗെയ്ല്‍ പറഞ്ഞു.

നേരത്തെ കോഹ്ലിയും ചഹലിന്റെ ടിക് ടോക്ക് ആക്റ്റിവിറ്റികളെ ട്രോളി എത്തിയിരുന്നു. ഡിവില്ലിയേഴ്‌സുമായുള്ള ചാറ്റ് ഷോയിലായിരുന്നു അത്.
 
Other News in this category

 
 




 
Close Window