Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ബെന്‍സിന്റെ പുതിയ സി ക്ലാസ്: 2.0 ലിറ്റര്‍ എഞ്ചിന്‍
Reporter
ഇന്ത്യയില്‍ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചിരുന്ന ബെന്‍സ് സി ക്‌ളാസ് ഇതൊഴുവാക്കി പകരം 2.0 ലിറ്റര്‍ എഞ്ചിന്‍ ഉപയോഗിക്കും. പുതിയ സി 200 പെട്രോളിന്റെ വില 40.90 ലക്ഷം രൂപം മുതല്‍ 46.54 ലക്ഷം രൂപ വരെയാണ്. പവര്‍ട്രെയിനിന്റെ കാര്യത്തില്‍ മാറ്രമില്ല.
9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. 7.7 സെക്കന്‍ഡ് 0100 കിലോമീറ്റര്‍ വേഗത അവകാശപ്പെടുന്നു. സി 200ന് രണ്ട് ട്രിം ലെവലുകളാണുള്ളത് : എന്‍ട്രി ലെവല്‍ പ്രൈമും മിഡ് സ്‌പെഡ് പ്രോഗ്രസീവും. 64കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ഡിസ്പ്‌ളേയുള്ള കമാന്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സാറ്റ്‌ലൈറ്റ് നാവിഗേഷന്‍, എല്‍.ഇ..ഡി ഹെഡ്‌ലാമ്പുകള്‍, പവര്‍ ഫ്രണ്ട് സീറ്റുകള്‍ എന്നിവ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ആക്റ്റീവ് പാര്‍ക്കിംഗ് അസിസ്റ്റന്‍ഡ്, ഡൈവര്‍ സീറ്റ് മെമ്മറി, മിഡ്‌ലൈന്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ സാങ്കേതിക വിദ്യകളും ഉപയോഗിച്ചിരിക്കുന്നു.ബി.എസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ എഞ്ചിന്‍, 200 ബി.എച്ച്.പി കരുത്തും 300 എന്‍.എം ടോര്‍ക്കും പുറപ്പെടുവിക്കും.ഡീസല്‍ വകഭേദത്തിലും ബെന്‍സ് സി ക്‌ളാസ് ലഭിക്കും.
 
Other News in this category

 
 




 
Close Window