Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
മതം
  Add your Comment comment
സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ യുവജനധ്യാനം
ബാബു ജോസഫ്
ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാര്‍ത്ഥനയില്‍ പ്രതിരോധിച്ചുകൊണ്ട് , ദൈവിക സംരക്ഷണത്തില്‍ വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 15 വയസുമുതല്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്കായി നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ പ്രത്യേക ധ്യാനം മെയ് 1,2,3 തീയതികളിലായി ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കുന്നു .

ലോകത്തിലെ ഏത് രാജ്യങ്ങളില്‍നിന്നുമുള്ള യുവതീയുവാക്കള്‍ക്ക് ഈ ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ് . സെഹിയോന്‍ മിനിസ്ട്രി യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ജോസ് കുര്യാക്കോസും ടീമുമാണ് ധ്യാനം നയിക്കുന്നത് .

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 6282859843 എന്ന നമ്പറില്‍ വിളിച്ച് പേര് രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ രാത്രി 8.30 വരെയായിരിക്കും ധ്യാനം .
 
Other News in this category

 
 




 
Close Window