Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ലോകം കൊറോണയെ പേടിച്ച് മാസ്‌കില്‍ അഭയം തേടിയപ്പോള്‍ അവിടെയും ഫാഷന്റെ കൊടുങ്കാറ്റ്
Reporter
പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. കൊവിഡ് ഭീതി ഒഴിഞ്ഞാലും മാസ്‌കിന്റെ ഉപയോഗം തുടരേണ്ടതായി വരും. മാസ്‌കുകള്‍ നിത്യജീവിതത്തിന്റെ ഭാഗമാകുമെന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ്. സുരക്ഷയ്ക്ക് വേണ്ടിയിട്ടാണല്ലോ മാസ്‌ക് ധരിക്കുന്നത്. കൊവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ പ്രചാരം നേടിയിരുന്നത് സര്‍ജിക്കല്‍ മാസ്‌കുകള്‍ക്കാണ്.

വില കുറഞ്ഞതും ഒറ്റത്തവണ ഉപയോഗിക്കാവുന്നതുമായ ഇത്തരം മാസ്‌കുകള്‍ വെള്ള, നീല നിറങ്ങളിലാണുള്ളത്. ഇപ്പോള്‍ പല നിറങ്ങളിലും ഡിസൈനുകളിലുമുള്ള ഫാഷന്‍ മാസ്‌കുകളും വിപണിയില്‍ എത്തിക്കഴിഞ്ഞു. വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ മാസ്‌കുകള്‍ വരെ വിപണിയില്‍ വന്ന് തുടങ്ങിയിരിക്കുന്നു. വസ്ത്രത്തിന് യോജിക്കുന്ന തരത്തിലുള്ള മാസ്‌കുകള്‍ ഡിസൈന്‍ ചെയ്യാനും നിരവധി ഫാഷന്‍ കമ്പനികളാണ് രം?ഗത്ത് വന്നിട്ടുള്ളത്.
 
Other News in this category

 
 




 
Close Window