Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
അരി ഉപയോഗിച്ച് റൈസ് റോള്‍
Reporter
പ്രഭാത ഭക്ഷണം മാറ്റി പരീക്ഷിക്കാം. റൈസ് റോള്‍സ് എളുപ്പത്തില്‍ പാചകം ചെയ്യാവുന്ന വിഭവമാണ്.
ചേരുവ: ഇടിയപ്പത്തിന്റെ പൊടി - ഒന്നര കപ്പ്, മൈദ - ഒന്നര കപ്പ്, ഉപ്പ് - ആവശ്യത്തിന്, കോഴിമുട്ട - മൂന്നെണ്ണം, വെള്ളം - മൂന്നു കപ്പ്, നെയ്യ് - ആവശ്യത്തിന്.

തയാറാക്കുന്ന വിധം: ഇടിയപ്പത്തിന്റെ പൊടിയും മൈദാ മാവും മിക്‌സ് ചെയ്യുക. ഇതില്‍ ഉപ്പും വെള്ളവും മുട്ടയും ചേര്‍ത്ത് നന്നായി ഇളക്കുക. മാവ് മൃദുവാക്കുക. ഫ്രൈയിങ് പാനില്‍ നെയ്യ് ചേര്‍ത്ത് മാവ് ഒഴിച്ച് കനം കുറച്ച് ചുടുക. പാകമാകുമ്പോള്‍ അകത്തു ിറയ്ക്കാനുള്ള വിഭവങ്ങള്‍ ചേര്‍ത്ത് റോള്‍ ചെയ്‌തെടുക്കുക. ഇറച്ചി വേവിച്ച് പൊടിച്ചതോ പച്ചക്കറികള്‍ പുഴുങ്ങി പൊടിച്ചതോ ആണ് സ്റ്റഫിംഗിനായി ഉപയോഗിക്കുന്നത്. നാരങ്ങാനീരും ഉപ്പും ആവശ്യത്തിന് ചേര്‍ക്കാം. പിന്നീട് തേങ്ങാ, പച്ചമുളക്, ഉള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ച ചമ്മന്തിയും ചേര്‍ത്ത് റോള്‍സ് ഉപയോഗിക്കാവുന്നതാണ്.
 
Other News in this category

 
 




 
Close Window