Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
മതം
  Add your Comment comment
വൈറസ് ബാധയ്ക്ക് ശമനം ഉണ്ടായാല്‍ പള്ളികള്‍ തുറക്കുമെന്ന് സൗദി അറബ്യേ
Reporter
കോവിഡ് വ്യാപനത്തിന് ശമനം വന്നാല്‍ പള്ളികള്‍ തുറക്കുമെന്ന് സൗദി ഇസ്‌ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ്. ഗവണ്‍മന്റെിന്റെ നിര്‍ദേശങ്ങള്‍ക്കും പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കും അനുസരിച്ചായിരിക്കും ഇതില്‍ തീരുമാനം എടുക്കുക. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പള്ളികളില്‍ ജമാഅത്ത്, ജുമുഅ നമസ്‌കാരങ്ങള്‍ക്ക് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.

'വിലക്ക് എത്രയും വേഗം നീക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. പകര്‍ച്ചവ്യാധിയുടെ വ്യാപനശക്തി കുറയുന്നതോടെ അതുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഗവണ്‍മന്റെിന്റെ നിര്‍ദേശങ്ങള്‍ക്കും മുതിര്‍ന്ന പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കും പുറമെ ആരോഗ്യ വകുപ്പിന്റെ സ്ഥിതിഗതികളെ കുറിച്ചുള്ള വിലയിരുത്തലുകളും പരിഗണിച്ചേ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കൂ. അദ്ദേഹം പറഞ്ഞു.

ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഉടനെ പള്ളികള്‍ തുറക്കുമെന്ന് പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുണ്ടെന്നും അതെല്ലാം അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണെന്നും അത്തരത്തില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window