Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
സോഷ്യല്‍ മീഡിയയില്‍ ലേറ്റസ്റ്റ് ചലഞ്ചാണ് പ്ലാങ്ക്: '3 ലെവല്‍ പ്ലാങ്ക് ചലഞ്ച് ട്രെന്‍ഡായി
Reporter
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പ്ലാങ്ക് വ്യായാമം തന്നെയാണ് ചലഞ്ചിലെ നായകന്‍. വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാന്‍ പ്ലാങ്ക് സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ഈ ചലഞ്ച് ഏറ്റെടുത്താല്‍ ശരീരസൗന്ദര്യം കൂടുമെന്ന് ഉറപ്പാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

വേഗത്തില്‍ കാലറി പുറംതള്ളാനും മസിലുകള്‍ ബലപ്പെടാനും സഹായിക്കുന്നതാണ് പ്ലാങ്ക് വ്യായാമം. ഇടുപ്പിന് ചുറ്റുമുള്ള വണ്ണം കുറയ്ക്കാനും ശരീരം മൊത്തത്തില്‍ ബലപ്പെടാനും പ്ലാങ്ക് സഹായിക്കും.

ഒരു യോഗാ മാറ്റിലോ വൃത്തിയുളള പ്രതലത്തിലോ കമിഴ്ന്ന് കിടക്കുക. അതിന് ശേഷം കൈമുട്ടുകളും കാല്‍ വിരലുകളും മാത്രം നിലത്തു കുത്തി ശരീരമുയര്‍ത്തി നിലത്തിനു സമാന്തരമായി നില്‍ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരം വളയാതെ ശ്രദ്ധിക്കുക. എത്ര സമയം ഇങ്ങനെ നില്‍ക്കാന്‍ പറ്റുന്നുവോ അത്രയും നേരം നില്‍ക്കുക.

ആദ്യ തവണയില്‍ തന്നെ വേഗത്തില്‍ പ്ലാങ്ക് ചെയ്യാന്‍ കഴിയില്ല. എത്ര നേരം കൂടുതല്‍ പ്ലാങ്ക് ചെയ്യാന്‍ സാധിക്കുന്നോ അത്രയും ശരീരം ബലപ്പെടൂ. ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ 60 സെക്കന്‍ഡ് എന്ന കണക്കില്‍ മൂന്ന് വട്ടമായി കുറഞ്ഞത് പ്ലാങ്ക് ചെയ്യണം.

ശരീരം നേര്‍രേഖ പോലെയാകണം ഈ സമയത്ത് നില്‍ക്കേണ്ടത്. ദീര്‍ഘശ്വാസമെടുത്ത ശേഷമാണ് പ്ലാങ്ക് ചെയ്യാന്‍ തുടങ്ങേണ്ടത്.

മൂന്ന് ലെവലിലായാണ് ഈ ചലഞ്ച് ചെയ്യേണ്ടത്. ആദ്യത്തെ ലെവലില്‍ സാധാരണ രീതിയില്‍ തന്നെ പ്ലാങ്ക് ചെയ്യുക. അതായത് കമിഴ്ന്ന് കിടന്ന് കൈമുട്ടുകളും കാല്‍ വിരലുകളും മാത്രം നിലത്തു കുത്തി ശരീരമുയര്‍ത്തി നിലത്തിനു സമാന്തരമായി നില്‍ക്കുക.
 
Other News in this category

 
 




 
Close Window