Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ഇതു മാമ്പഴക്കാലം: മാങ്ങ ഉപയോഗിച്ച് ഐസ്‌ക്രീം തയാറാക്കാം
Reporter
ചേരുവകള്‍: മാമ്പഴം - രണ്ടെണ്ണം, റവ - 2 സ്പൂണ്‍, പാല്‍ - മൂന്നു കപ്പ്, പഞ്ചസാര - അര കപ്പ്, വാനില എസെന്‍സ് - അര ടീസ്പൂണ്‍, മാങ്ങാ എസെന്‍സ് - അര ടീസ്പൂണ്‍.

തയാറാക്കുന്ന വിധം: ആദ്യം റവ അഞ്ച് ടേബിള്‍ സ്പൂണ്‍ പാലില്‍ സ്പൂണ്‍ ഉപയോഗിച്ച് യോജിപ്പിച്ചെടുക്കുക. ശേഷം മൂന്ന് കപ്പ് പാല് ഒരു പാത്രത്തില്‍ ഒഴിച്ച് ചൂടാക്കുക, ചൂടായി വരുമ്പോള്‍ മിക്‌സ് ചെയ്ത റവ ഒഴിച്ച് നന്നായി ഒന്ന് ഇളക്കികൊടുക്കുക. ഇതിലേക്ക് അരക്കപ്പ് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. കട്ടിയായി വരുമ്പോള്‍ തീ ഓഫ് ചെയ്യുക.ശേഷം ഇവ നന്നായി തണുപ്പിക്കാന്‍ വയ്ക്കുക.

ശേഷം മാമ്പഴം മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഇനി ഇതിലേക്ക് റവ പാല്‍ മിശ്രിതം ഒഴിച്ച് കൊടുക്കുക. അര ടീസ്പൂണ്‍ വാനില എസെന്‍സും അര ടീസ്പൂണ്‍ മാങ്ങാ എസെന്‍സ് ചേര്‍ക്കുക.

ഇനി ഇവ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തില്‍ ഒഴിച്ചു ഫ്രീസറില്‍ രണ്ട് മണിക്കൂര്‍ തണുപ്പിച്ചെടുക്കുക.

രണ്ട് മണിക്കൂറിനു ശേഷം വീണ്ടും മിക്‌സിയില്‍ അടിച്ചെടുക്കുക. വീണ്ടും 7 മണിക്കൂര്‍ ഫ്രീസറില്‍ വയ്ക്കുക. രുചികരമായ മാംഗോ ഐസ്‌ക്രീം തയ്യാറായി...
 
Other News in this category

 
 




 
Close Window