Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഇന്ന് മുതല്‍ അഖണ്ഡ ജപമാല യജ്ഞം
Reporter
കോവിഡ് പ്രതിസന്ധിയില്‍ ലോകം ദൈവകരുണക്കായി യാചിക്കുന്ന ഈ അവസരത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ മെയ് നാല് മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ അഖണ്ഡ ജപമാലയജ്ഞം നടത്തുന്നു . ഈ ദിവസങ്ങളില്‍ രൂപതയിലെ എല്ലാ ഇടവകകളിലും , മിഷനുകളും, പ്രോപോസ്ഡ് മിഷനുകളിലും ഓരോ പ്രത്യേക ദിവസം തിരഞ്ഞെടുത്ത് കുടുംബങ്ങളില്‍ രാത്രി പന്ത്രണ്ടു മണി മുതല്‍ പിറ്റേന്ന് രാത്രി പന്ത്രണ്ട് മണി വരെയുള്ള ഇരുപത്തി നാലു മണിക്കൂറും അണമുറിയാതെ ജപമാല അര്‍പ്പിക്കുന്ന രീതിയില്‍ ആണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഓരോ മിഷനുകളിലെയും ഓരോ കുടുംബങ്ങള്‍ അരമണിക്കൂര്‍ വീതമുള്ള സമയ ക്രമം തിരഞ്ഞെടുത്ത് പരിശുദ്ധ അമ്മയുടെ സന്നിധിയില്‍ ജപമാലയര്‍പ്പിക്കും .
രൂപതയിലെ എല്ലാ കുടുംബങ്ങളും ഈ ജപമാല യജ്ഞത്തില്‍ പങ്കു ചേരുന്ന വിധത്തില്‍ ആണ് ഇത് ക്രമീകരിച്ചിരിക്കുന്നത് . ഓരോ സ്ഥലങ്ങളിലെയും വൈദികരുടെയും , വിവിധ കമ്മറ്റികളുടെയും നേതൃത്വത്തില്‍ ഈ യജ്ഞം വിജയകരമാക്കുവാന്‍ വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട് .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഒന്നായി ഒരു കുടുംബമായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി ,കുടുംബങ്ങളേയും മിഷനുകളേയും രൂപതയേയും സഭയേയും രാജ്യത്തേയും ലോകം മുഴുവനേയും മറിയത്തിന്റെ വിമലഹൃദയത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുവാനായി എല്ലാവരും ഒരുങ്ങണമെന്ന് രൂപതയുടെ സ്പിരിച്വല്‍ ഷെയറിങ് കംമീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അന്ത്യാകുളം അറിയിച്ചു .
 
Other News in this category

 
 




 
Close Window