Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ജര്‍മനിയില്‍ ഒന്നാം ഡിവിഷന്‍, രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങള്‍ മെയ് 16ന്
Reporter
ജര്‍മ്മനിയിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലിഗ ഈ മാസം പകുതിയോടെ പുനരാരംഭിക്കും. ഇതിനുളള അനുമതി ജര്‍മ്മന്‍ സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. ക്ലബ്ബ് അധികൃതരും ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തമ്മിലുള്ള കൂടിക്കാഴ്ചക്കുശേഷമാണ് ലീഗ് ഈ മാസം പകുതിയോടെ പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചത്.

മെയ് 16ന് ഒന്നാം ഡിവിഷന്‍, രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍ നടത്തുക. ജൂണ്‍ അവസാനത്തോടെ ലീഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ജര്‍മ്മനിയില്‍ ഫുട്‌ബോള്‍ ലീഗുകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി ആദ്യ രണ്ട് ഡിവിഷനുകളിലെ 36 ക്ലബ്ബുകളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ 10 പേര്‍ക്കു കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഇതു കളിയെ ബാധിക്കില്ല. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് കളിക്കാര്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കണമെന്ന നിബന്ധനയും ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഇളവു ചെയ്തിട്ടുണ്ട്.

ക്ലബ്ബുകളുടെ പരിശോധനാശേഷി കണക്കിലെടുത്താണ് ക്വാറന്റൈന്‍ കാലാവധിയില്‍ ഇളവ് നല്‍കിയത്. കളിക്കാരില്‍ കോവിഡ് പരിശോധനകള്‍ പതിവായി നടത്തുന്നതിനാല്‍ ക്വാറന്റൈനില്‍ ഇരിക്കേണ്ടതില്ലെന്നാണ് മെര്‍ക്കലിന്റെ അഭിപ്രായം.

ഒമ്പത് വീതം മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിനെക്കാള്‍ നാലു പോയിന്റ് ലീഡുള്ള ബയേണ്‍ മ്യൂണിക്കാണ് ലീഗില്‍ ഇപ്പോള്‍

ബുണ്ടസ് ലീഗക്ക് പിന്നാലെ യൂറോപ്പിലെ മറ്റ് പ്രധാന ലീഗുകളും പുനരാരാംഭിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window