Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രണ്ടായി തിരിച്ച് മത്സരങ്ങളില്‍ കളിപ്പിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നീക്കം
Reporter
കൊറോണയും ലോക്ഡൗണുമായി ബിസിസിഐയ്ക്ക് നേരിട്ട കനത്ത സാമ്പത്തി നഷ്ടം നികത്താന്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങി ബിസിസിഐ. ടീം ഇന്ത്യയെ രണ്ട് ടീമാക്കി മാറ്റി ഒരേസമയം രണ്ട് രാജ്യങ്ങളുമായി പരമ്പര കളിയ്ക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ഐപിഎല്ലും ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനവുമെല്ലാം കോവിഡ് കാരണം ബിസിസിഐയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇത്തരത്തിലുണ്ടായ വന്‍സാമ്പത്തിക നഷ്ടം നികത്താനാണ് ബിസിസിഐ പുതുവഴി തേടുന്നത്.

രണ്ട് ടീമിനെ കളത്തിലിറക്കിയാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാമെന്നും, ഇത് മൂലം നിലവില്‍ സംഭവിച്ച സാമ്പത്തിക നഷ്ടം നികത്താമെന്നുമാണ് ബിസിസിഐ കരുതുന്നത്. പ്രതിഭാധാരാളിത്തമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇതൊരു വെല്ലുവിളി ആയിരിക്കില്ലെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്.

ഇത്തരമൊരു രീതി നടപ്പിലായാല്‍ കോഹ്ലിക്ക് കീഴില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ടെസ്റ്റ് കളിച്ച് പിറ്റേ ദിവസം, കെ എല്‍രാഹുലിന് കീഴില്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ ടി20 കളിക്കുന്നത് ആരാധകര്‍ക്ക് കാണാന്‍ കഴിയും.
 
Other News in this category

 
 




 
Close Window