Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.1121 INR
ukmalayalampathram.com
Tue 17th Mar 2026
 
 
കായികം
  Add your Comment comment
വിദേശ താരങ്ങളുടെ പ്രതിഫലം മൂന്നിലൊന്നായി ബ്ലാസ്റ്റേഴ്‌സ് കുറയ്ക്കാന്‍ സാധ്യതെയന്നു വാര്‍ത്ത
Reporter
നേരത്തെ ബ്ലാസ്റ്റേഴ്‌സ് ചില താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും പ്രതിഫല കുടിശ്ശിക വരുത്തിയിരിക്കുകയാണ് എന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. പേരു വെളിപ്പെടുത്താത്ത സ്റ്റാഫും താരങ്ങളുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താരങ്ങള്‍ക്ക് ഇതില്‍ പരാതിയില്ലെന്നും ക്ലബ് മാറ്റവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നടക്കുന്നതിനാലുമാണ് വേതന കുടിശ്ശിക വന്നതെന്നുമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇതിന് നല്‍കിയ വിശദീകരണം. ഇത് ബ്ലാസ്റ്റേഴ്‌സിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നതിന്റെ സൂചനയായാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.

അതെസമയം വിദേശ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുമ്പോഴും ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രതിഫലത്തിന്റെ കാര്യത്തില്‍ നിലവില്‍ ഭീഷണിയൊന്നുമില്ല. ഇന്ത്യന്‍ താരങ്ങള്‍ നിലവിലുളള പ്രതിഫലം തന്നെ കൊടുക്കാനാണ് മാനേജുമെന്റിന്റെ തീരുമാനം. ഇത് ജിങ്കനടക്കമുളള താരങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

അതെസമയം ബ്ലാസ്റ്റേ്‌ഴ്‌സിലേക്ക് പുതുതായി എത്തിയ സപാനിഷ് താരം തിരി പ്രതിഫലം കുറയ്ക്കുന്ന കാര്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെ തിരി ബ്ലാസ്റ്റേഴ്‌സ് വിട്ടേയ്ക്കും എന്ന സൂചനയാണ് പുറത്ത് വരുന്നത്. തിരിയില്‍ നിന്നും മാത്രം അല്ല ഓഗ്‌ബെച്ചേ, സിഡോ തുടങ്ങിയ വിദേശ താരങ്ങളോടും വേതനം കുറയ്ക്കാന്‍ ക്ലബ് ആവശ്യപ്പെട്ടു കഴിഞ്ഞു.
 
Other News in this category

 
 




 
Close Window