|
'കൊറോണ വൈറസ് ഹെയര്‍ സ്‌റ്റൈല്‍' എന്ന് പേരിട്ടിരിക്കുന്ന പുതുപുത്തന്‍ ഹെയര്‍ സൈറ്റുകള്‍ക്ക് പിന്നില്‍ ഇരുപത്തി നാലുകാരനായ ഷരോണ്‍ റേഫയാണ്.
' പലരും കൊറോണ വൈറസ് യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കുന്നില്ല, പക്ഷേ മിക്ക കുട്ടികളും അവരുടെ കൈകള്‍ വൃത്തിയാക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, മുതിര്‍ന്നവര്‍ ഇത് ചെയ്യുന്നില്ല, അതിനാലാണ് ഞങ്ങള്‍ പുത്തന്‍ കൊറോണ ഹെയര്‍സ്‌റ്റൈലുമായി വന്നത്' റെഫ പറഞ്ഞു.
' കൊറോണയ്‌ക്കെതിരെ അവബോധമുണര്‍ത്താന്‍ എന്റെ മകളും പുതിയൊരു ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷിച്ചു. പലരും മകളോട് നല്ല അഭിപ്രായമാണ് പറഞ്ഞത്. വൈറസിനെക്കുറിച്ച് പൊതുജനങ്ങളുമായി ആശയവിനിമയം നടത്താനും ഹെയര്‍സ്‌റ്റൈല്‍ കൊണ്ടുള്ള ഈ പരീക്ഷണം ഏറെ ഉപകാരപ്രദമാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്' 26 കാരനായ മറിയം റാഷിദ് പറയുന്നു.
ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത യഥാര്‍ത്ഥവും കൃത്രിമവുമായ മുടി വിപണിയില്‍ എത്തുന്നുണ്ട്. വ്യത്യസ്ത രീതിയിലുള്ള ഹെയര്‍സ്‌റ്റൈലുകളാണ് ആഫ്രിക്കയില്‍ ഇപ്പോള്‍ പരീക്ഷിച്ച് വരുന്നത്. |