Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
കായികം
  Add your Comment comment
ഐഎസ്എല്ലിലെ മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍ ക്ലബ് വിടുന്നു
Reporter
പ്രമുഖ ഇംഗ്ലീഷ് ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്ലാസ്റ്റേഴ്‌സ് വിടാന്‍ ജിങ്കന്‍ തീരുമാനിച്ചതായാണ് ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്ലാസ്റ്റേഴ്‌സില്‍ പുതിയ മാനേജുമെന്റ് വന്നതിന് പിന്നാലെയാണ് 27കാരന്റെ അമ്പരപ്പിക്കുന്ന തീരുമാനം. വിദേശത്തേയ്ക്ക് ട്രയലിന് പോകാനാണ് ജിങ്കന്റെ തീരുമാനമെന്നും സൂചനയുണ്ട്.

ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും അധികം മത്സരം കളിച്ചിട്ടുളള താരമാണ് സന്ദേഷ് ജിങ്കന്‍. ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്‌റ്റേഴ്‌സ് താരമായ ജിങ്കന്‍ 76 മത്സരങ്ങള്‍ മഞ്ഞപ്പടയുടെ ജഴ്‌സി അണിഞ്ഞു. ആദ്യ സീസണില്‍ എമേജിംഗ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട താരത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

കഴിഞ്ഞ സീസണില്‍ പരിക്കേറ്റ് പുറത്തായത് ഒഴിച്ച് അഞ്ച് സീസണിലും ബ്ലാസ്‌റ്റേഴ്‌സിനെ മുന്നില്‍ നിന്ന് നയിച്ചത് ഈ ചണ്ഡീഗഡുകാരനായിരുന്നു. 2018ല്‍ അന്നത്തെ കോച്ച് റെനെ മ്യൂലസ്റ്റീനുമായി കൊമ്പുകോര്‍ത്തതാണ് ജിങ്കന്റെ ബ്ലാസ്‌റ്റേഴ്‌സ് ജീവിത്തിലെ ഏക കറുത്ത പാട്. ടീമിന്റെ തോല്‍വിയിലും വിജയത്തിലും ഒപ്പമുണ്ടായിരുന്ന ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നത് ആരാധകര്‍ എങ്ങനെ ഉള്‍കൊള്ളുമെന്ന് വ്യക്തമല്ല.
 
Other News in this category

 
 




 
Close Window