Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
കൊറോണ ഫാഷന്‍ വെള്ളി മാസ്‌ക്: സുരക്ഷിതം; സുന്ദരം
Reporter
കൊറോണക്കാലത്ത് വിവാഹം കഴിക്കുന്ന വധൂവരന്മാര്‍ക്ക് അണിയാന്‍ വെള്ളിയിലുള്ള മാസ്‌ക്. കര്‍ണാടകയിലെ കൊല്ലാപ്പൂരിലെ ഒരു ആഭരണ നിര്‍മാതാവാണ് വെള്ളി മാസ്‌ക് നിര്‍മിച്ചത്. പേര് സന്ദീപ്. വെള്ളിയിലുള്ള മാസ്‌കിന് 25 മുതല്‍ 35 ഗ്രാം വരെയാണ് ഭാരം. 2500 3500 രൂപയ്ക്ക് മാസ്‌ക് ലഭ്യമാണ്. നല്ല ഗുണനിലവാരമുള്ള എന്‍ 95 മാസ്‌കുകള്‍ക്കും അത്രയും വില വരും. മാസ്‌ക് വേണമെന്നുള്ളവര്‍ ഒരു ദിവസം മുന്‍പെങ്കിലും ഓര്‍ഡര്‍ നല്‍കണം. മറ്റെല്ലാം ബിസിനസുകളെയും പോലെ എന്റെ കച്ചവടവും ഈ കൊറോണക്കാലത്ത് തകര്‍ന്നടിഞ്ഞു. അങ്ങനെയിരിക്കെയാണ് വെള്ളി മാസ്‌ക് നിര്‍മിച്ചാല്‍ നന്നായിരിക്കുമെന്ന ആലോചന വന്നത്. അത് നല്ലൊരു ചിന്തയായി മാറി. ഇപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട വധൂവരന്മാര്‍ക്ക് വാങ്ങി നല്‍കുന്നതിന് ഒട്ടേറെ പേരാണ് ദിവസവും വെള്ളി മാസ്‌കിനായി ഓര്‍ഡര്‍ നല്‍കുന്നത്.
കര്‍ണാടക മഹാരാഷ്ട്ര അതിര്‍ത്തി ഗ്രാമമായ കൊല്ലാപ്പൂരിലും ബെല്‍ഗാമിലെ ചിക്കോടിയില്‍ ജുവലറി നടത്തുകയാണ് സന്ദീപ്.
സന്ദീപിന്റെ ബിസിനസ് വര്‍ധിക്കുന്നതുകണ്ട് സമീപത്തെ മറ്റ് ആഭരണ നിര്‍മാതാക്കളും വ്യത്യസ്തത നിറഞ്ഞ വെള്ളി മാസ്‌കുകള്‍ നിര്‍മിച്ചു തുടങ്ങി. കൊറോണക്കാലത്തെ വ്യത്യസ്തത നിറഞ്ഞ ബിസിനസ് മോഡലിലൂടെ ശ്രദ്ധേയനായിരിക്കുകയാണ് സന്ദീപ്. കര്‍ണാടക, മഹാരാഷ്ട്ര അതിര്‍ത്തികളില്‍ നിന്ന് ഒട്ടേറെപേരാണ് വെള്ളി മാസ്‌കിനായി സന്ദീപിനെ സമീപിക്കുന്നത്.
 
Other News in this category

 
 




 
Close Window