Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.1121 INR
ukmalayalampathram.com
Tue 17th Mar 2026
 
 
കായികം
  Add your Comment comment
കൊറോണക്കാലത്ത് കേരള ബ്ലാസ്റ്റേഴ്‌സില്‍ പൊട്ടിത്തെറി: സി.ഇ.ഒ വീരന്‍ ഡിസില്‍വയെ പുറത്താക്കി
Reporter
ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വീരന്‍ ഡിസില്‍വയേയും പുതിയ മാനേജ്‌മെന്റ് പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്. മാനേജരുമായുളള അഭിപ്രായ വ്യത്യാസമാണ് ഡിസില്‍വയെ പുറത്താക്കുന്നതിലേക്ക് മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. കളിക്കാരുടെ പ്രതിഫലം കുറയ്ക്കുന്ന വിഷയത്തിലടക്കം മാനേജ്‌മെന്റിന്റെ തീരുമാനത്തോട് ഡിസില്‍വയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നത്രെ. ഇതോടെയാണ് ഡസില്‍വയെ മാറ്റാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.
ആദ്യ രണ്ട് സീസണുകളിലും ഡിസില്‍വ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സി.ഇ.ഒ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ സി.ഇ.ഒ ആയ വരുണ്‍ ത്രിപുരനേനി ടീം വിട്ട ഒഴിവിലേക്കാണ് ഡിസില്‍വ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ നേതൃസ്ഥാനത്തേയ്ക്ക് വന്നത്.
ഐഎസ്എല്ലിലെ പ്രധാന ക്ലബുകളില്‍ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത് രൂക്ഷ പ്രതിസന്ധിയിലാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പുതിയ മാനേജുമെന്റ് കളംപിടിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖം തന്നെ മാറുമെന്ന് ഉറപ്പായി.
സ്‌പോട്‌സ് മാധ്യമമായ ഫാന്‍പോര്‍ട്ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
Other News in this category

 
 




 
Close Window