Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
അസോസിയേഷന്‍
  Add your Comment comment
എസ്സെന്‍സ് ഗ്ലോബല്‍ യുകെ'യുടെ കൊറോണ ലോകം' സൈബര്‍ മീറ്റ്
Reporter
മാനവികതയും ശാസ്ത്രചിന്തയും പ്രചരിപ്പിക്കുന്ന 'എസ്സെന്‍സ് ഗ്ലോബല്‍ യുകെ' പ്രഗല്‍ഭരെ അണിനിരത്തികൊണ്ട് 'കൊറോണ ലോകം' എന്ന സൈബര്‍ മീറ്റ് ഒരുക്കുന്നു .
എണ്ണായിരത്തോളം അംഗങ്ങളുള്ള എസ്സെന്‍സ് ഗ്ലോബല്‍ യുകെ ശാസ്ത്രബോധം വളര്‍ത്തുന്നതോടൊപ്പം മലയാളികളിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടപൊരുതുകയും ചെയ്യുന്ന പ്രസ്ഥാനമാണ് . ഇന്ന് (ശനിയാഴ്ച) മുതല്‍ 30 വരെ നടത്തുന്ന സൈബര്‍ മീറ്റില്‍ അമേരിക്ക , യുകെ , ഇന്ത്യ എന്നിവടങ്ങളില്‍നിന്നുള്ള പ്രഗത്ഭര്‍ കൊറോണയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സംസാരിക്കും .

സിനിമാനടനും നിര്‍മ്മാതാവും എഴുത്തുകാരനുമായ തമ്പി ആന്റണിയും , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പിആര്‍ഒ ആയി പ്രവര്‍ത്തിച്ച ജെയിംസ് ജോസഫ് , ബ്രാഡ്‌ലി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ആയ ഡോ . തോമസ് പാലാക്കല്‍ എന്നിവര്‍ അമേരിക്കയില്‍ നിന്നും പ്രഭാഷണം നടത്തുമ്പോള്‍ നാനോ സൈന്റിസ്റ് ആയ ഡോ സുരേഷ് സി പിള്ള , റിസേര്‍ച് അസ്സോസിയേറ്റ് ആയ ഡോ ജോഷി ജോസ് , പത്രപ്രവര്‍ത്തകനായ ടോം ജോസ് തടിയമ്പാട് , എസ്സെന്‍സ് ഗ്ലോബല്‍ യുകെ പ്രസിഡന്റ ആയ ജോബി ജോസഫ് എന്നിവര്‍ യുകെയില്‍ നിന്നും മനോരോഗ വിദഗ്ധനായ ഡോ . ജോസ്റ്റിന്‍ ഫ്രാന്‍സിസ് ഇന്ത്യയില്‍ നിന്നും പ്രഭാഷണം നടത്തുന്നു .

കോവിഡ് മൂലം മനുഷ്യ സമൂഹത്തിനുണ്ടായതും ഉണ്ടാകുന്നതുമായ വിവിധ വിഷയങ്ങളെകുറിച്ച് വിദഗ്ദ്ധരായ ഇവരുടെ വാക്കുകള്‍ ശ്രവിക്കുന്നതിന് ഇന്ന് മുതല്‍ 30 വരെ ഫേസ്‌ബുക്ക് ലൈവ് യുകെ സമയം വൈകിട്ട് നാലിനും ഇന്ത്യന്‍ സമയം വൈകിട്ട് എട്ടരയ്ക്കും ആണ് . വളെരെയധികം വിജ്ഞാനപ്രദവും ഉപകാരപ്രദവുമായ വാക്കുകള്‍ ശ്രവിക്കുന്നതിന് ഏവരെയും എസ്സെന്‍സ് ഗ്ലോബല്‍ യുകെ FB ലൈവിലെക്ക് ക്ഷണിച്ചു.
 
Other News in this category

 
 




 
Close Window