Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
പാക്കിസ്ഥാനില്‍ അപകടത്തില്‍ പെട്ട വിമാനത്തില്‍ സാറ ആബിദ് ഉണ്ടായിരുന്നു
Reporter
വിമാനം അപടത്തില്‍ പെട്ടെന്ന് അറിഞ്ഞ മുതല്‍ക്കു തന്നെ യാത്രികരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലായിരുന്നു. അക്കൂട്ടത്തിലാണ് സാറാ ആബിദും മരണമടഞ്ഞുവെന്ന വാര്‍ത്ത പുറത്തുവന്നത്. സാറയുടെ സുഹൃത്തുക്കള്‍ തന്നെയാണ് മരണവിവരം പുറത്തുവിട്ടത്. ഇതിനിടയില്‍ സാറ അപകടം അതിജീവിച്ചുവെന്നതു സംബന്ധിച്ച് പ്രചരണങ്ങളുണ്ടായിരുന്നെങ്കിലും അതു സത്യമല്ലെന്നും സുഹൃത്തുക്കള്‍ അറിയിച്ചു.

മാധ്യമപ്രവര്‍ത്തകനായ സെയ്ന്‍ ഖാനും സാറയുടെ മരണം സംബന്ധിച്ച് ട്വീറ്റ് ചെയ്തു. '' പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാന അപകടത്തില്‍ നടിയും മോഡലുമായ സാറ ആബിദ് മരണപ്പെട്ടതായി വാര്‍ത്ത വന്നിട്ടുണ്ട്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നു'' എന്നാണ് സെയ്ന്‍ ഖാന്‍ കുറിച്ചത്.

ഫാഷന്‍ ഡിസൈനറായ ഖദീജ ഷായും സാറയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. '' ഫാഷന്‍ ലോകത്തിന് സാറയെ നഷ്ടമായി. കഠിനാധ്വാനിയും പ്രൊഫഷണലുമായ കുട്ടിയായിരുന്നു അവള്‍. ഫോട്ടോഷൂട്ടുകളിലെ അവളുടെ ഊര്‍ജം എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്. ആത്മാവിന് ശാന്തി ലഭിക്കട്ടെ'' എന്നാണ് ഖദീജ കുറിച്ചത്.
 
Other News in this category

 
 




 
Close Window