Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
കായികം
  Add your Comment comment
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹല്‍ അബ്ദുല്‍ സമദിനെ കിട്ടാന്‍ എന്തുവഴിയും സ്വീകരിക്കുമെന്ന് ബംഗളൂരു എഫ്‌സി ഉടമ
Reporter
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിനെ സ്വന്തമാക്കാന്‍ താന്‍ എന്തുവഴിയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബംഗളൂരു എഫ്‌സി ഉടമ പാര്‍ത്ത് ജിന്‍ദാല്‍. ബംഗളൂരു ഫാന്‍സിനോടായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുമ്പോഴാണ് സഹലിനെ ജിന്‍ദാല്‍ പ്രശംസകൊണ്ട് മൂടിയത്.

'ഞാന്‍ പണം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരില്‍ ഒരാള്‍ സഹലാണ്. അവന്‍ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരനാണ്. സഹലിന് ബംഗളൂരുവിലെത്തിക്കാന്‍ എന്തും ചെയ്യാന്‍ ഞാനൊരുക്കമാണ്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് അതിന് അനുവദിക്കില്ല. അവിശ്വസനീയ പ്രതിഭയുളള താരമാണ് സഹല്‍. ഒന്ന് നിങ്ങള്‍ സങ്കല്‍പിച്ച് നോക്കൂ, സഹലും ചേത്രിയും ആഷിഖും (കരുണിയന്‍) ഉദാന്തയും ഒരുമിച്ച് കളിയ്ക്കുന്ന ഒരു ബംഗളൂരുവിനെ കുറിച്ച്' ജിന്‍ദാല്‍ പറയുന്നു.
ഇന്ത്യയ്ക്കാരായ 11 താരങ്ങള്‍ നിറഞ്ഞ ടീം ഐഎസ്എല്‍ കിരീടം സ്വന്തമാക്കുന്നതാണ് തന്റെ സ്വപ്നമെന്നും അവരെല്ലാവരും ഇന്ത്യയ്ക്ക് വേണ്ടി കളിയ്ക്കുന്നവര്‍ കൂടിയാണമെന്നും ജിന്‍ദാന്‍ പറയുന്നു. വൈകാതെ ബംഗളൂരുവിലേക്കെത്തുന്ന ചില സൂപ്പര്‍ താരങ്ങളെ കുറിച്ച് അറിയിപ്പുണ്ടാകുമെന്നും ഇപ്പോള്‍ പേര് വെളിപ്പെടുത്താനാകില്ലെന്നും ജിന്‍ദാല്‍ കൂട്ടിചചേര്‍ത്തു.
 
Other News in this category

 
 




 
Close Window