Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
മഞ്ഞപ്പടയുടെ നിറം മാറില്ല: കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയായി നിമ്മഗഡ്ഡ പ്രസാദ് തന്നെ
Reporter
കേരള ബ്ലാസ്റ്റേഴ്‌സില്‍ വിദേശ നിക്ഷേപം തത്കാലമില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയായി നിമ്മഗഡ്ഡ പ്രസാദ് തന്നെ തുടരും. സെര്‍ബിയയില്‍ നിന്നുള്ള ഫുട്‌ബോള്‍ നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടം അലസിപ്പിരിയുകയായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയും മുദ്രയും മാറുമെന്ന അഭ്യൂഹങ്ങള്‍ക്കും അവസാനമായി. ബ്ലാസ്‌റ്റേഴ്‌സ് മഞ്ഞപ്പടായായി തന്നെ തുടരും.



നേരത്തെ സെര്‍ബിയിയിലെ പ്രധാന ക്ലബായ റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡ് ആണ് ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കാന്‍ ശ്രമിച്ചത്. ഏതാനും സീസണുകളായി ബ്ലാസ്റ്റേഴ്‌സ് ഉടമ നിമ്മഗഡ്ഡ പ്രസാദും റെഡ്സ്റ്റാറുമായി ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. മുന്‍ പരിശീലകന്‍ എല്‍ഗോ ഷറ്റോരിയെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയതും സെര്‍ബ് സംഘത്തില്‍ താത്പര്യ പ്രകാരമായിരുന്നു. ഷറ്റോരി തന്നെ ഇക്കാര്യം ഒരിക്കല്‍ തുറന്ന് പറയുന്നകയും ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window