Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.1121 INR
ukmalayalampathram.com
Tue 17th Mar 2026
 
 
കായികം
  Add your Comment comment
ധോണിയുടെ റോള്‍ ഏറ്റെടുക്കാന്‍ അനുയോജ്യന്‍ 18കാരന്‍ റിയാന്‍ പരാഗാണെന്ന്
Reporter
എം.എസ് ധോണിയുടെ പിന്‍ഗാമിയെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. സഞ്ജു വി സാംസനെയോ റിഷഭ് പന്തിനേയോ കെഎല്‍ രാഹുലിനേയോ ഒന്നുമല്ല, ഉത്തപ്പ ധോണിയുടെ പിന്‍ഗാമിയായി കാണുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ധോണിയുടെ റോള്‍ ഏറ്റെടുക്കാന്‍ അനുയോജ്യനായ താരം 2019 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച 18കാരന്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ റിയാന്‍ പരാഗാണെന്ന് ഉത്തപ്പ പ്രവചിക്കുന്നത്. ക്രിക്ക്ഫിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഉത്തപ്പ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
'ഇപ്പോഴത്തെ യുവതാരങ്ങളില്‍ എന്റെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പരാഗ്. ഇന്ത്യ തീര്‍ച്ചയായും ഭാവിയിലേക്കു നോക്കിവെയ്‌ക്കേണ്ട താരം തന്നെയാണ് അവന്‍. നല്ല പിന്തുണ നല്‍കി വളര്‍ത്തി കൊണ്ട് വരികയാണങ്കില്‍ ഇന്ത്യക്കു വേണ്ടി ദീര്‍ഘകാലം കളിക്കാന്‍ ശേഷിയുള്ള താരം. ഇന്ത്യയുടെ അടുത്ത എം.എസ് ധോണി ആരെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് അവന്‍', ഉത്തപ്പ പറഞ്ഞു.
 
Other News in this category

 
 




 
Close Window