Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
മഞ്ഞയില്‍ തിളങ്ങി ഫാഷന്റെ രൂപമായി എസ്തര്‍
Reporter
ദൃശ്യത്തില്‍ ജോര്‍ജ് കുട്ടിയുടെ ഇളയ മകളായി അഭിനയിച്ച എസ്തര്‍ പുതിയ കുറച്ചു ഫോട്ടോ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്തിരിക്കുന്നു.
മഞ്ഞ നിറത്തിലുളള ടോപ്പിലാണ് താരം. ചിത്രങ്ങള്‍ എസ്തര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ മഞ്ഞ നിറം എസ്തറിന് വളരെ അധികം യോജിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. മുന്‍പ് മഞ്ഞ നിറത്തിലുള്ള സാരിയിലും താരം ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

മഞ്ഞ സാരിയോടൊപ്പം വൈറ്റ് ബ്ലൌസും കഴുത്തിലൊരു പച്ച ചോക്കറുമാണ് താരം അന്ന് ധരിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മഞ്ഞ ടോപ്പില്‍ സുന്ദരിയായി നടി എത്തിയിരിക്കുന്നത്.
ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് എസ്തര്‍. 'നല്ലവന്‍' എന്ന സിനിമയില്‍ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് എസ്തര്‍ സിനിമാഅഭിനയ രംഗത്തേക്ക് കടന്നുവന്നത്. ഇന്ന് തിരക്കുള്ള നായികയായി എസ്തര്‍ മാറിയിരിക്കുന്നു.

സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ ചിത്രങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
Other News in this category

 
 




 
Close Window