Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
എസ്സെന്‍സ് ഗ്ലോബല്‍ യുകെ സൈബര്‍ മീറ്റ്: കാരശ്ശേരി അടക്കം പ്രമുഖര്‍ പങ്കെടുക്കുന്നു
ടോമി തോമസ്
മാനവികതയും ശാസ്ത്രചിന്തയും പ്രചരിപ്പിക്കുന്ന എസ്സെന്‍സ് ഗ്ലോബല്‍ യുകെ പ്രഗല്‍ഭരെ അണിനിരത്തികൊണ്ട് കൊറോണ ലോകം - 2 എന്ന സൈബര്‍ മീറ്റ് വീണ്ടും ഒരുക്കുന്നു , ജൂണ്‍ 10 മുതല്‍ 17 വരെ. കൊറോണ ലോകം എന്ന സൈബര്‍ മീറ്റ്‌ ഒന്നിന്റെ വന്‍ വിജയത്തെ തുടര്‍ന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. പത്താം തിയതി മുതല്‍ പതിനേഴാം തിയതി വരെ നടത്തുന്ന സൈബര്‍ മീറ്റില്‍ ആസ്‌ട്രേലിയ , യുകെ , ഇന്ത്യ എന്നിവടങ്ങളില്‍ നിന്നുള്ള പ്രഗത്ഭര്‍ കൊറോണയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബോധനങ്ങള്‍ നടത്തുന്നു .

കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനത്തിന് ഊര്‍ജവും ഉണര്‍വും കൊടുത്തുകൊണ്ടിരിക്കുന്ന എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹ്യ നിരീക്ഷകനും ആയ എം എന്‍ കാരശ്ശേരിയുടെ പ്രഭാഷണത്തോടെ പ്രോഗ്രാം ആരംഭിക്കും. തുടര്‍ന്ന് നിരവധി വേദികളില്‍ പ്രഭാഷണം നടത്തിയിട്ടുള്ള ഡോ. ആരിഫ് ഹുസ്സൈന്‍ , യുകെയിലെ റഥര്‍ഫോര്‍ഡ് ആപ്പിള്‍ട്ടന്‍ ലബോറട്ടറിയിലെ പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. രാജീവ് പാട്ടത്തില്‍, യുകെയിലെ സാംസ്‌കാരികവേദികളില്‍ നിറഞ്ഞുനില്‍ക്കുന്ന ടിവി അവതാരകയായ സിന്ധു എസ് കുമാര്‍, ശാസ്‍ത്ര പ്രചാരകനും നിരവധി വേദികളില്‍ പ്രഭാഷണം നടത്തിയിട്ടുള്ള ഡോ. ജിനേഷ് പി എസ് , യുകെയിലെ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും കലാ സാംസകാരിക രംഗത്തെ നിത്യ സാന്നിത്യവും ആയകനേഷ്യസ് അത്തിപ്പൊഴിയില്‍ , സാമൂഹ്യ പ്രവര്‍ത്തകനും യുകെയിലെ സാംസ്‌കാരിക വേദികളില്‍ നിറസാന്നിത്യവുമായ അജിത് പാലിയത്ത്‌, നിരവധി ശാസ്ത സ്വതന്ത്ര പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള ഡോ വിഷ്ണു മോഹന്‍ എന്നിവര്‍ ഫേസ് ബുക്ക് ലൈവില്‍ വരുന്നു.
 
Other News in this category

 
 




 
Close Window