Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
കൊവിഡ് കാലത്ത് ഷൂസിന്റെ ഭംഗി മാത്രം ശ്രദ്ധിച്ചാല്‍ പോരാ: ഫാഷന്‍ പ്രേമികള്‍ അറിയാന്‍...
Reporter

വൈറസ് പടരുന്ന സാഹചര്യത്തില്‍ വളരെ ജാഗ്രതയോടെ വേണം പുറത്തിറങ്ങാന്‍. ചെരുപ്പോ ഷൂസോ ഉപയോഗിക്കുന്നവരുണ്ട്. വൈറസ് ചെരുപ്പില്‍ പറ്റിപിടിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചൈനയിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള പുതിയ പഠനത്തില്‍ പറയുന്നത്, സര്‍വേയില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകരില്‍ പകുതി പേരുടെയും ചെരുപ്പില്‍ കൊറോണ വൈറസ് കണ്ടെത്തിയതായി പറയുന്നു. ആദ്യം ശ്രദ്ധിക്കേണ്ട കാര്യം, പുറത്തിടുന്ന പാദരക്ഷകള്‍ വീടിനകത്ത് സൂക്ഷിക്കാന്‍ പാടില്ല. നിങ്ങളുടെ പാദരക്ഷകള്‍ പുറത്ത് അല്ലെങ്കില്‍ നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തില്‍ സൂക്ഷിക്കുന്നത് ഉറപ്പാക്കുക. പുറത്തിടാനും അകത്തിടാനും പ്രത്യേകം ചെരുപ്പുകള്‍ ഉപയോ?ഗിക്കുക. ' രോഗമുണ്ടാക്കുന്ന ബാക്ടീരിയകളും പകര്‍ച്ചവ്യാധികളും പാദരക്ഷകളില്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ കാലം ജീവിക്കും. അതിനാല്‍, നിങ്ങളുടെ ഷൂസ് വൃത്തിയാക്കുന്നത് കൈ കഴുകുന്നത് പോലെ പ്രധാനമാണ് '' വ്യക്തമാക്കുന്നു. പതിവായി പാദരക്ഷകള്‍ അണുവിമുക്തമാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും പഠനത്തില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window