Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ഭക്ഷണ പ്രേമികള്‍ക്ക് വിമാനത്തില്‍ ആറു മാസം നല്ലകാലം: മദ്യം കഴിക്കുന്നവര്‍ക്ക് ആകാശ യാത്രയില്‍ നിരാശപ്പെടേണ്ടി വരും
Reporter
വിമാനങ്ങളില്‍ ഇനി മദ്യം നല്‍കേണ്ട എന്നാണ് എയര്‍ലൈന്‍സിന്റെ തീരുമാനം. ഈ കൊറോണക്കാലത്ത് യാത്രികര്‍ തമ്മിലും വിമാന ജീവനക്കാരുമായും ഉള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനു വേണ്ടിയാണ് വിമാനക്കമ്പനികളുടെ ഈ പുതിയ നടപടിയെന്ന് ഇന്റര്‍നാഷണല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഭക്ഷണവും നോണ്‍ ആല്‍ക്കഹോളിക്ക് പാനീയങ്ങളും വിമാനത്തിനുള്ളിലേക്ക് കൊണ്ടുവരാന്‍ യാത്രികരെ അനുവദിക്കും. ഭക്ഷ്യവിതരണ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. വിമാനത്തിനുള്ളില്‍ കുടിക്കാനുള്ള വെള്ളം മാത്രമേ ലഭ്യമാകൂ.

വിമാനയാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട മറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലിസ്റ്റിനൊപ്പം മദ്യ നിരോധനവും ചേര്‍ക്കും. അതിനാല്‍ യാത്രയ്ക്ക് മുന്നേ ഇവ പരിശോധിച്ച് ഉറപ്പുവരുത്തണം. ചില വിമാനക്കമ്പനികള്‍ വെള്ളമല്ലാതെയുള്ള മറ്റ് പാനീയങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ചില ശീതളപാനീയങ്ങള്‍ വിമാനത്തിനുള്ളില്‍ ലഭ്യമാകുമെന്ന് കെഎല്‍എം പോലെയുള്ള കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ദീര്‍ഘദൂര രാജ്യാന്തര വിമാനങ്ങളില്‍ മാത്രം മദ്യം നല്‍കുമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് പറഞ്ഞു.

വിമാനയാത്രക്കിടെ അല്‍പ്പം മദ്യം കഴിച്ച് ഒന്നു മിനുങ്ങിയിരിക്കാം എന്ന് കരുതുന്ന യാത്രക്കാരുടെ നെഞ്ചു പൊട്ടുന്നതാണ് ഈ വാര്‍ത്ത. കണ്ടറിയാം, ബാക്കി കാര്യങ്ങള്‍...
 
Other News in this category

 
 




 
Close Window