|
തന്റെ സൗന്ദര്യ സംരക്ഷണ രഹസ്യങ്ങള്‍ പങ്കുവെച്ച് നടി നര്‍ഗീസ് ഫക്രി. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ക്കൊപ്പമാണ് നര്‍ഗീസ് ബ്യൂട്ടി ടിപ്‌സും പങ്കുവെച്ചിരിക്കുന്നത്.
പര്‍പ്പിള്‍ നിറത്തിലുള്ള ബിക്കിനി ധരിച്ച് ദേഹമാസകലം മണ്ണ് പൂശി നില്‍ക്കുന്ന ചിത്രങ്ങളാണ് നര്‍ഗീസ് പങ്കുവെച്ചിരിക്കുന്നത്. ഇടയ്‌ക്കെല്ലാം ശരീരത്തിലെ വിഷാംശം നീക്കി ഉന്മേഷം കൊണ്ടുവരാം എന്നാണ് താരം മഡ്ബാത് സെഷനെ കുറിച്ച് പറയുന്നത്.
മഡ്ബാത് ശരീരത്തിലെ വിഷാംശം നീക്കാനും ചര്‍മ്മത്തെ പുഷ്ടിപ്പെടുത്താനും സഹായിക്കുന്നു എന്നും വെയിലില്‍ നില്‍ക്കുന്നതു വഴി ലഭിക്കുന്ന വിറ്റാമിന്‍ ഡി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു എന്നും നര്‍ഗീസ് കുറിക്കുന്നു. |