Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
വിഷാദത്തിന് വിടയേകി ; സംഗീത സാന്ത്വനത്തിന്റെ അമൃതേകി ആഗോള അന്താക്ഷരി
Reporter

കോവിഡ് എന്ന മഹാമാരി മനുഷ്യ ജീവിതത്തില്‍ വിതച്ച താളപ്പിഴകള്‍ വാക്കുകള്‍ക്കും അപ്പുറമാണ് . കോവിഡിനു മുമ്പും പിമ്പും എന്ന ഒരു ലോകക്രമം ഉരുത്തിരിയുന്ന പ്രതിഭാസമാണ് ആഗോളതലത്തില്‍ കണ്ടു വരുന്നത്. മനുഷ്യമനസ്സിലേക്കു കോവിഡ് കോരിയിട്ടത് പൊള്ളുന്ന നോവുകളുടെ അണയാത്ത കനല്‍ കണങ്ങളാണ് , അതിലേക്ക് സ്വാന്ത്വനത്തിന്റെ കുളിര്‍ മഴയായ് സംഗീതം പെയ്തിറങ്ങുന്ന സര്‍ഗ്ഗ സന്ധ്യകളുമായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ' സ്ട്രിങ്സ് ഓര്‍ക്കസ്ട്ര' നിങ്ങള്‍ക്കരികിലേക്ക് എത്തുന്നു . കോവിഡ് വിഷാദ ഭീതിയില്‍ ജീവിത വഴികളില്‍ ഒറ്റപെട്ടവരെ സംഗീതത്തിന്റെ മാന്ത്രിക ലോകത്തില്‍ എത്തിക്കുന്ന നൂതന സംഗീത പരിപാടി എന്നതാണ് 'ആഗോള അന്താക്ഷരി' യുടെ കാലിക പ്രസക്തി . കരളേ നിന്‍ കൈപിടിച്ചാല്‍ ... ' എന്ന എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഗാനം , ദൈവദൂതന്‍ എന്ന സിനിമ വേണ്ടി പാടിയ പി . വി . പ്രീത നയിച്ച ഗാനസന്ധ്യ പോയ കാഴ്ച്ചകളില്‍ കണ്ടത് ആയിരക്കണക്കിന് സംഗീത പ്രേമികളാണ് . പിന്നീട് വന്ന ആഴ്ചയില്‍ ഭാരത് സജികുമാര്‍ നയിച്ച സന്ധ്യയും ശ്രദ്ധിക്കപ്പെട്ടു . ഇത്തവണ 'സ്ട്രിങ്സ് ഓര്‍ക്കസ്ട്ര 'വരുന്നത് ഏഷ്യാനെറ്റിലെ പ്രശസ്ത അവതാരകയും അറിയപ്പെടുന്ന ഗായികയുമായ പ്രീത നയിക്കുന്ന'ആഗോള അന്താക്ഷരി എന്ന ഇന്റര്‍ ആക്റ്റീവ് പരിപാടിയുമായാണ് . മൂന്ന് ടീം അടങ്ങുന്ന ഒരു എപ്പിസോഡായാണ് ഓരോ ആഴ്ച്ചയും കടന്നു പോകുന്നത് . ഓരോ രാജ്യത്തെയും ഓരോ ടീം ആയി തരം തിരിക്കപ്പെടും . ഇതൊരു ആഗോള പരിപാടി ആയതിനാല്‍ എല്ലാ രാജ്യത്ത് നിന്നുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ് . അതാത് രാജ്യങ്ങളില്‍ നിന്നുളളവര്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന whatsapp നമ്പറിലേക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാട്ടിന്റെ മൂന്നോ നാലോ വരികള്‍ പാടി അയക്കുക. സംഗീതം സ്വാന്തനത്തിന്റെ അമൃത് പൊഴിക്കുന്നതിനോടൊപ്പം പുതിയ പുതിയ കലാകാരന്‍മാരെയും കലാകാരികളെയും കണ്ടെത്തുക കൂടി ചെയ്യുന്നു .

 
Other News in this category

 
 




 
Close Window