Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
മാസ്‌ക് അണിയുമ്പോള്‍ ലിപ്‌സ് സ്റ്റിക്? പ്രശ്‌നം പരിഹരിച്ചു
Reporter
സ്ഥിരമായി ലിപ്‌സ് സ്റ്റിക് ഉപയോഗിക്കുന്നവര്‍ക്ക് അതൊരു വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുന്നു. ആരും പരസ്പരം മുഖം കാണുന്നില്ല. മറ്റാരും കാണാനില്ലെങ്കില്‍ പിന്നെ മുഖം ഭംഗിയായി സൂക്ഷിക്കേണ്ടത് പോലുമുണ്ടോ എന്ന സംശയവും ഈ അവസ്ഥയില്‍ പലരിലും ഉടലെടുക്കുന്നു. ഇത്തരം ആശങ്കകളൊക്കെ തന്നെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആളുകള്‍ പരസ്യമായി പങ്കുവയ്ക്കുന്നതും വ്യാപകമാണ്.

മേക്കപ്പില്‍ വളരെയധികം സന്തോഷം കണ്ടെത്തിയിരുന്ന വലിയൊരു വിഭാഗം സ്ത്രീകളാണ് ഏറെയും ഈ പ്രതിസന്ധി നേരിടുന്നത്. മുഖം എത്ര മിനുക്കിയാലും, കണ്ണുകളെ എത്ര ഭംഗിയായി ഒരുക്കിയെടുത്താലും ലിപ്സ്റ്റിക് ഇല്ലാത്ത മേക്കപ്പ് എന്തിനുകൊള്ളാം എന്നതാണ് പ്രശ്‌നം. മാസ്‌ക് ധരിക്കുമ്പോള്‍ സ്വാഭാവികമായും ആദ്യം തഴയപ്പെടുന്നതും ലിപ്സ്റ്റിക് തന്നെ.
അതുകൊണ്ടുതന്നെ കൊറോണക്കാലത്ത് പൊതുവേ ഇടിവ് നേരിട്ട കോസ്‌മെറ്റിക് വിപണിയില്‍ റ്റവും താഴെയാണ് ലിപ്സ്റ്റിക്കിന്റെ സ്ഥാനമത്രേ. ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു.


'എത്ര യുദ്ധങ്ങളും ചരിത്രസംഭവങ്ങളും കണ്ടതാണ് ലിപ്സ്റ്റിക്. അത്രയധികം കാലം അത് അതിജീവിച്ചിട്ടുണ്ട്. ഓരോ കാലത്തിനും അനുസരിച്ച് മാറിയും മറിഞ്ഞും ലിപ്സ്റ്റിക് നിലനിന്നു. ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ ഇതിന്റെ ഫോര്‍മുലകളില്‍ ആകെയും വ്യത്യാസം വരുന്ന കാഴ്ചയാണ് വിപണിയില്‍ കാണാനാകുന്നത്. മാസ്‌കുമായി ഒത്തുപോകുന്ന ലിപ്സ്റ്റിക്കുകള്‍ കൂടുതലായി വരും. അവയ്ക്കായിരിക്കും ഇനി മാര്‍ക്കറ്റ്. മറ്റുള്ളവ പിന്തള്ളപ്പെടാന്‍ സാധ്യതയുണ്ട്...' പ്രമുഖ കോസ്‌മെറ്റിക് നിര്‍മ്മാതാക്കളായ 'നൈക്ക'യുടെ പ്രതിനിധി പറയുന്നു.
 
Other News in this category

 
 




 
Close Window