Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഇതാണ് മമ്മീ ആന്‍ഡ് മീ സ്‌റ്റൈല്‍: ഫാഷന്‍ പ്രേമികളായ അമ്മയ്ക്കും മകള്‍ക്കും പരീക്ഷിക്കാം
Reporter
അമ്മ അമൃത സിങ്ങിന്റേയും അച്ഛന്‍ സെയ്ഫ് അലി ഖാന്റേയും വഴിയിലൂടെ അഭിനയം കരിയറായി തിരഞ്ഞെടുത്ത സാറ അലി ഖാന്‍. 'മമ്മീസ് ഡേ ഔട്ട്' എന്ന ക്യാപ്ഷനോടെ സാറ ചിത്രങ്ങള്‍ പങ്കുവച്ചു. അമ്മയും മകളും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്നു. കുര്‍ത്തയാണ് ഇരുവരും ധരിച്ചിരിക്കുന്നത്. ഒപ്പം ഒരേ പോലുള്ള മാസ്‌കും ധരിച്ചിട്ടുണ്ട്. മഞ്ഞ, ഓറഞ്ച്, പിങ്ക്, ഗ്രേ, ബ്ലൂ തുടങ്ങി പല നിറങ്ങളില്‍ ഡിസൈന്‍ വരുന്നതാണ് കുര്‍ത്ത. വെള്ളയില്‍ ചുവപ്പ് വരകളുള്ള മാസ്‌കാണ് ഒപ്പം ഇരുവരും ധരിച്ചിരിക്കുന്നത്.

സമൂഹമാധ്യമത്തിലും സജീവമായ സാറയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അമ്മ അമൃത സിങ്ങിനൊപ്പമുള്ള ചിത്രങ്ങളാണ് സാറ കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അമ്മയും മകളും ഒരുപോലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.


ധാരാളം ആരാധകരുളള ബോളിവുഡ് യുവനടിയാണ് സാറ അലി ഖാന്‍. അമ്മ അമൃത സിങ്ങിന്റേയും അച്ഛന്‍ സെയ്ഫ് അലി ഖാന്റേയും വഴിയിലൂടെ അഭിനയം തന്നെ കരിയറായി തിരഞ്ഞെടുത്ത സാറ ബിടൗണിലെ ഒരു ഫിറ്റ്‌നസ് ക്വീനും കൂടിയാണ്. സാറയുടെ പോസ്റ്റുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണമാണ് എപ്പോഴും ലഭിക്കുന്നത്.
 
Other News in this category

 
 




 
Close Window