Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
വിവാഹസാരി എങ്ങനെയാവണം: മിയ പറയുന്നത് ശ്രദ്ധിക്കാം
Reporter
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി നടി മിയ ജോര്‍ജ്. കഴിഞ്ഞ മാസമായിരുന്നു മിയയുടെ വിവാഹ നിശ്ചയം. കോട്ടയം സ്വദേശിയായ അശ്വിന്‍ ആണ് വരന്‍. ലോക്ഡൗണിനിടെ ലളിതമായ ചടങ്ങുകളാണ് നടന്നത്. എന്നാലിപ്പോള്‍ താരം വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ തിരക്കിലാണ്.

വെഡ്ഡിംഗ് ഷോപ്പില്‍ സാരികള്‍ ഉടുത്തു നോക്കുന്ന മിയയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരി സെലക്ട് ചെയ്യുന്ന തിരക്കിലാണ്, വിവാഹം എപ്പോഴാണ്, ഒരുക്കങ്ങള്‍ തുടങ്ങിയോ എന്നുള്ള കമന്റുകളാണ് ചിത്രങ്ങള്‍ കണ്ട ആരാധകര്‍ ചോദിക്കുന്നത്.

കൊറോണയുടെ സാഹചര്യത്തില്‍ വിവാഹം ഉടനെ ഉണ്ടാവില്ല. കുറച്ചു മാസങ്ങള്‍ക്കു ശേഷമായിരിക്കും വിവാഹം എന്നാണ് മിയ അമ്മ മിനി നേരത്തെ പ്രതികരിച്ചത്. വിവാഹം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. അശ്വിന്റെ വീട്ടില്‍ വെച്ചായിരുന്നു മെയ് അവസാനം വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്.



പാലാ സ്വദേശിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അല്‍ഫോന്‍സാമ്മ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായി.



റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്‍, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, അല്‍മല്ലു, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window