Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
 
 
കായികം
  Add your Comment comment
പരമ്പര നേടിയാല്‍ വിന്‍ഡീസിനെ കാത്ത് വമ്പന്‍ തുക
Reporter
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയാന്‍ വിന്‍ഡീസ് ടീമിനെ കാത്ത് വമ്പന്‍ തുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര വിജയിച്ചാല്‍ 23800 പൗണ്ടാകും വിന്‍ഡീസ് ടീമിന് ലഭിക്കുക. ഏകദേശം 21 ലക്ഷത്തിലധികം രൂപയാണിത്. ആദ്യ മത്സരം വിജയിച്ചിരുന്നതിനാല്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ജയിച്ചാല്‍ വിന്‍ഡീസിന് ഈ ബോണസ് തുക ലഭിക്കും.

അതേസമയം, അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇംഗ്ലണ്ട് പരമ്പര നേടിയാല്‍ ഇതിലും ഇരട്ടി ബോണസ് തുകയാകും അവര്‍ക്ക് ലഭിക്കുക. പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് തിരിച്ചടിച്ച് വിജയം നേടിയാല്‍ ടീമിലെ താരങ്ങള്‍ ഓരോരുത്തര്‍ക്കും 6500 പൗണ്ട് ലഭിക്കും. ഏകദേശം 6 ലക്ഷം രൂപയാണിത്.
വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ദയനീയ പ്രകടനം കാഴ്ചവെച്ച് തോല്‍വി വഴങ്ങേണ്ടി വന്ന ഇംഗ്ലണ്ട് അടുത്ത കളി ജയിച്ചു കയറാനുള്ള തയ്യാറെടുപ്പിലാണ്. അതിനാല്‍ തന്നെ ആദ്യം കളിച്ച ടീമില്‍ പ്രകടമായ അഴിച്ചുപണികള്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്ന റൂട്ട് വ്യാഴാഴ്ച മാഞ്ചസ്റ്ററില്‍ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തും.
 
Other News in this category

 
 




 
Close Window