Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
കായികം
  Add your Comment comment
ഇങ്ങനെയാണ് മുന്നോട്ടുള്ള പോക്കെങ്കില്‍ മത്സരങ്ങളെല്ലാം തോല്‍ക്കും: പൊട്ടിത്തെറിച്ച് ലയണല്‍ മെസി
Reporter
ടീമിന്റെ മോശം പ്രകടനത്തില്‍ പൊട്ടിത്തെറിച്ച് ലയണല്‍ മെസി. ഇങ്ങനെയാണ് ടീമിന്റെ മുന്നോട്ടുള്ള പോക്കെങ്കില്‍ മത്സരങ്ങളെല്ലാം തോല്‍ക്കാനായിരിക്കും വിധിയെന്ന് മെസി തുറന്നടിച്ചു. ഒസാസുനോയോട് തോല്‍ക്കുകയും, റയലിന് മുമ്പില്‍ കിരീടം അടയറവ് വെയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് മെസിയുടെ രോഷത്തോടെയുള്ള വാക്കുകള്‍.

'ബാഴ്‌ലോണ ടീം ദുര്‍ബലമാണ്. ഇങ്ങനെ കളിച്ചാന്‍ നമുക്ക് ചാമ്പ്യന്‍സ് ലീഗ് ജയിക്കാന്‍ യാതൊരു സാദ്ധ്യതയുമില്ല. ഇപ്പോഴിതാ ലാ ലിഗ പോലും വിജയിക്കാന്‍ സാധിക്കാത്ത തരത്തിലായി. ഇതുപോലെയാണ് കളിയെങ്കില്‍ നാപ്പോളിയോടും നമ്മള്‍ തോല്‍ക്കും. പിഴവുകള്‍ക്ക് നമുക്ക് നമ്മെ തന്നെ പഴിക്കേണ്ടിവരും.'

'റയല്‍ മത്സരങ്ങള്‍ ജയിച്ച് അവരുടെ ഭാഗം ഭംഗിയാക്കി. തിരിച്ചുവരവില്‍ ഒരു മത്സരം പോലും റയല്‍ തോറ്റില്ല. വളരെ ശ്രദ്ധേയമായ കാര്യമാണത്. എന്നാല്‍ സ്വന്തം പോയിന്റ് നഷ്ടപ്പെടുത്തി നമ്മള്‍ അവരെ സഹായിച്ചു. നമ്മള്‍ സ്വയം വിമര്‍ശനം നടത്തണം. എന്നിട്ട് ചാമ്പ്യന്‍സ് ലീഗില്‍ പൂജ്യത്തില്‍ നിന്ന് നമുക്ക് തുടങ്ങണം.' മെസി പറഞ്ഞു.
 
Other News in this category

 
 




 
Close Window