Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.1121 INR
ukmalayalampathram.com
Tue 17th Mar 2026
 
 
കായികം
  Add your Comment comment
ഇന്ത്യയില്‍ നിന്നു ക്രിക്കറ്റു കളിക്കാന്‍ വരുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ഓസ്‌ട്രേലിയ
Reporter
ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ടീം രണ്ടാഴ്ച്ച ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ക്വാറന്റൈന്‍ ഒരാഴ്ചയായി കുറയ്ക്കണമെന്ന ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആവശ്യം തള്ളിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ തീരുമാനം.

'14 ദിവസത്തെ ക്വാറന്റൈനുണ്ടാകും. ക്വാറന്റൈനിലാണെങ്കിലും മികച്ച പരിശീലനം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കും. ഇതിലൂടെ പരമ്പരക്ക് മികച്ച മുന്നൊരുക്കം നടത്താന്‍ ടീം അംഗങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍'. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സി.ഇ.ഒ നിക്ക് ഹോക്ക്‌ലി പറഞ്ഞു.

ഇന്ത്യന്‍ ടീമിന് അഡ്‌ലെയ്ഡ് ഓവലില്‍ പരിശീലനവും അവിടെ പുതുതായി നിര്‍മ്മിച്ച ഹോട്ടലില്‍ താമസസൗകര്യവും ഒരുക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പദ്ധതി. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നാല് മത്സരങ്ങടങ്ങിയ ടെസ്റ്റ് പരമ്പരയാണുള്ളത്. ബ്രിസ്‌ബെയ്‌നില്‍ ഡിസംബര്‍ 4നാണ് ആദ്യ ടെസ്റ്റ്.
 
Other News in this category

 
 




 
Close Window