Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ഇത്തവണ ഐപില്‍ യുഎഇയില്‍ നടത്തുമെന്ന് അറിയിപ്പ്
Reporter
കോവിഡ് മഹാമാരി മൂലം അനന്തമായി നീണ്ട ഐ.പി.എല്‍ ട്വന്റി20 ക്രിക്കറ്റ് മാമാങ്കം (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) സെപ്റ്റംബറില്‍ യു.എ.ഇയില്‍ ആരംഭിക്കും. 19 ന് ആരംഭിക്കുന്ന ഗ്ലാമര്‍ പോരാട്ടത്തിന്റെ കൊട്ടിക്കലാശം നവംബര്‍ എട്ടിന് നടക്കും. ബി.സി.സി.ഐ വൃത്തങ്ങളില്‍ നിന്നുള്ള അനൗദ്യോഗിക സ്ഥിരീകരണമാണ് പുറത്തുവന്നത്.

അടുത്ത ആഴ്ച കൂടുന്ന ഐ.പി.എല്‍ ഗവേര്‍ണിംഗ് മീറ്റിങ്ങില്‍ ഷെഡ്യൂളുകളും മറ്റു തീരുമാനങ്ങളും അറിയിക്കും. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോക കപ്പ് ക്രിക്കറ്റ് മാറ്റിവെച്ചാല്‍ ആ സമയത്ത് ഐ.പി.എല്‍ നടത്താനാവുമെന്ന് നേരത്തെ ബി.സി.സി.ഐ സൂചന നല്‍കിയിരുന്നു. ലോക കപ്പ് മാറ്റിവെയ്ക്കാന്‍ ഐ.സി.സി തീരുമാനിച്ചതോടെയാണ് ഐ.പി.എല്‍, യു.എ.ഇയില്‍ നടത്താന്‍ തീരുമാനമാവുന്നത്.



കോടികള്‍ ഒഴുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ വര്‍ഷം നടന്നില്ലെങ്കില്‍ ബി.സി.സി. ഐക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാവുമെന്നതിനാലാണ് എന്തു വില കൊടുത്തും ടൂര്‍ണമെന്റെ നടത്തുന്നത്. ഏകദേശം 12000 കോടി രൂപ നഷ്ടമാണ് ഐപിഎല്‍ നടന്നില്ലെങ്കില്‍ ബി.സി.സി.ഐക്ക് ഉണ്ടാകുക.
 
Other News in this category

 
 




 
Close Window