|
ആര്‍ച്ചറിന്റെ പ്രവൃത്തി ഒട്ടും ശരിയായില്ലെന്നും തെറ്റായി പോയെന്നുമാണ് സല്‍മാന ബട്ട് തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.
ആര്‍ച്ചറിനെ വിമര്‍ശിച്ചതിന് പിന്നാലെ സല്‍മാന്‍ ബട്ടിനെതിരെ ട്രോളുകളുമായി ആരാധകരും രംഗത്തെത്തി. ഒത്തുകളി ആരോപണത്തില്‍ കുടുങ്ങി ടീമില്‍ നിന്ന് പുറത്തായ സല്‍മാന് ബട്ടിന് ആര്‍ച്ചറിന്റെ ഈ തെറ്റിനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
പാകിസ്ഥാന്‍ ക്രിക്കറ്റിനെ പിടിച്ചുകുലക്കിയ 2010-ലെ ഒത്തുകളി ആരോപണത്തില്‍ കുരുങ്ങി ടീമിലെ സ്ഥാനം നഷ്ടമായ താരമാണ് സല്‍മാന്‍ ബട്ട്. 2010-ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു സല്‍മാന്‍ ബട്ടും മുഹമ്മദ് ആസിഫും മുഹമ്മദ് ആമിറും ഉള്‍പ്പെട്ട വാതുവെപ്പ് വിവാദം ഉയര്‍ന്നത്. വാതുവെപ്പുകാരെ സഹായിക്കാനായി അമീറിനെയും ആസിഫിനെയും നോ ബോള്‍ എറിയാന്‍ പ്രേരിപ്പിച്ചത് ബട്ട് ആണെന്ന് കണ്ടെത്തിയിരുന്നു.
Punish those who corrupt cricketers : Salman Butt | Cricket News ...
തുടര്‍ന്ന് അഞ്ച് വര്‍ഷം വിലക്ക് ലഭിച്ച താരങ്ങളില്‍ ആമിര്‍ മാത്രമാണ് പിന്നീട് പാകിസ്ഥാന്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. അതേസമയം, സല്‍മാന്‍ ബട്ടും മുഹമ്മദ് ആസിഫും പിന്നീട് പാകിസ്ഥാനായി കളിച്ചിട്ടില്ല. |