|
ഐ.പി.എല്‍ 13ാം സീസണ്‍ സെപ്റ്റംബര്‍ 19 ന് ആരംഭിക്കുമെന്ന അറിയിപ്പ് വന്നതിനു പിന്നാലെ പോര്‍വിളികളും ഉയര്‍ന്നു തുടങ്ങുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഹര്‍ഭജന്‍ സിംഗാണ് 'പോരിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ നായകനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിയാണ് ഹര്‍ഭജന്റെ ഇര.
കോഹ്‌ലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു പരസ്യചിത്രമാണ് ഹര്‍ഭജന്റെ ട്രോളിന് കാരണമായത്. പരസ്യത്തിലെ മഞ്ഞയില്‍ കുളിച്ച ചിത്രത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി ബന്ധിപ്പിച്ചായിരുന്നു ഹര്‍ഭജന്റെ ട്രോള്‍. 'ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയതു പോലുണ്ട്.' എന്നാണ് #ChennaiIPL #yellowlove #IPL13 എന്നീ ഹാഷ്ടാഗുകളുടെ അകമ്പടിയോടെ ഹര്‍ഭജന്‍ ട്രോളിയത്.
ഐ.പി.എല്‍ 13ാം സീസണ്‍ സെപ്റ്റംബര്‍ 19 ന് യു.എ.ഇലാണ് ആരംഭിക്കുക. നവംബര്‍ എട്ടിനായിരിക്കും ഫൈനല്‍ മത്സരം. മത്സരങ്ങളുടെ സമയക്രമം തീരുമാനിക്കുന്നതിനു മറ്റുമായി അടുത്തയാഴ്ച ഐ.പി.എല്‍ ഭരണ സമിതി യോഗം ചേരുന്നുണ്ട്. 51 ദിവസമാണ് ടൂര്‍ണമെന്റ് നീണ്ടുനില്‍ക്കുക. |