Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
83 കോടി രൂപ വിലയുള്ള കാര്‍ വാങ്ങാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ: കാര്‍ മോഡല്‍ - ബുഗാട്ടി ചെന്റോഡിയെച്ചി
Reporter
തന്റെ വലിയൊരു സ്വപ്നം സഫലമാക്കാന്‍ ഒരുങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബുഗാട്ടിയുടെ സൂപ്പര്‍ കാറായ ചെന്റോഡിയെച്ചി വാങ്ങാന്‍ റൊണാള്‍ഡോ കരാറൊപ്പിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

85 ലക്ഷം പൗണ്ടാണ് ബുഗാട്ടി ചെന്റോഡിയെച്ചിന്റെ വില. അതായത് ഏകദേശം 83.34 കോടി രൂപ. നേരത്തെ തന്നെ കാര്‍ വാങ്ങാന്‍ റൊണാള്‍ഡോ കമ്പനിയുമായി കരാറൊപ്പിട്ടിരുന്നു. എന്നാല്‍ റൊണാള്‍ഡോയുടെ കൈയിലേക്ക് വണ്ടിയെത്താന്‍ ഇനിയും കാത്തിരിക്കണം. 2021ല്‍ മാത്രമേ കമ്പനി റൊണാള്‍ഡോയ്ക്ക് കാര്‍ കൈമാറൂ.

ഏറെ സവിശേഷതയുള്ള കാറാണ് ബുഗാട്ടി ചെന്റോഡിയെച്ചി. വെറും 2.4 സെക്കന്റില്‍ വാഹനം 100 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറില്‍ 380 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം പായും. ഈ മോഡല്‍ 10 പേര്‍ക്കുവേണ്ടി മാത്രമാണു കമ്പനി നിര്‍മ്മിക്കുന്നത്.
ആഡംബര കാറുകളെ ഇഷ്ടപ്പെടുന്ന റൊണാള്‍ഡോയുടെ വീട്ടില്‍ സൂപ്പര്‍ കാറുകളുടെ നീണ്ട നിര തന്നെയുണ്ട്. ആ ലിസ്റ്റിലേക്ക് ഇനി ബുഗാട്ടി ചെന്റോഡിയെച്ചി കൂടി ഉടനെത്തും.
 
Other News in this category

 
 




 
Close Window