Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ബിക്കിനി ധരിക്കാന്‍ പ്രത്യേക രൂപം വേണോ? അങ്കിത പറഞ്ഞു തരുന്നു
Reporter
മോഡലും ഫിറ്റ്‌നസ് ഫ്രീക്കുമായ മിലിന്ദ് സോമന്റെ ഭാര്യ അങ്കിത പങ്കുവച്ച ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി. ബിക്കിനി ധരിക്കാന്‍ അതിന് അനുകൂലമായ ശരീരം തന്നെ വേണമെന്ന സങ്കല്‍പത്തെ രസകരമായി ചോദ്യം ചെയ്യുകയാണ് അങ്കിത ഇവിടെ. 'എങ്ങനെ ഒരു ബിക്കിനി ബോഡി നേടാം എന്നാണോ? നിങ്ങളുടെ ബിക്കിനി അങ്ങ് ധരിക്കുക, അത്ര തന്നെ' അങ്കിത തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ശരീരം എങ്ങനെയുള്ളതാണെങ്കിലും നിങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുക എന്നാണ് അങ്കിത പറഞ്ഞുവയ്ക്കുന്നത്. മിലിന്ദ് തന്നെയാണ് അങ്കിതയുടെ ബിക്കിനി ചിത്രം പകര്‍ത്തിയത്. 'ബോഡിപോസിറ്റിവിറ്റി', 'അവനവനെ സ്‌നേഹിക്കൂ' തുടങ്ങിയ ഹാഷ്ടാഗുകളും അങ്കിത നല്‍കിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ബിക്കിനിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുകയാണ്. അടുത്തിടെ വനിതാ ഡോക്ടര്‍മാര്‍ ബിക്കിനി ധരിച്ച് ചിത്രം പോസ്റ്റ് ചെയ്യുന്നത് ജോലിക്കു ചേര്‍ന്നതല്ല എന്നൊരു സര്‍വേ ഫലം ഒരു മാസിക പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്.
 
Other News in this category

 
 




 
Close Window