|
മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന പാക് പടയെ ഒറ്റം ദിനം കൊണ്ടാണ് ഇംഗ്ലണ്ട് പട മെരുക്കിയെടുത്ത് വിജയം സ്വന്തമാക്കിയത്. മൂന്നു വിക്കറ്റിനാണ് ആതിഥേയരുടെ വിജയം. 277 റണ്‍സിന്റെ വിജയലക്ഷ്യം തേടി രണ്ടാമിന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 82.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഒരു ഘട്ടത്തില്‍ അഞ്ചിന് 117 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് ഒത്തുചേര്‍ന്ന ബട്ലര്‍-വോക്സ് കൂട്ടുകെട്ടാണ് ആതിഥേയരെ വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. ക്രിസ് വോക്‌സ് 84 റണ്‍സ് നേടി പുറത്താകാതെ നിന്നും ജോസ് ബട്‌ലര്‍ 75 റണ്‍സ് നേടി. ആറാം വിക്കറ്റില്‍ ബട്ലര്‍-വോക്സ് കൂട്ടുകെട്ട് 139 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഡൊമിനിക്ക് സിബ്ലി (36), നായകന്‍ ജോ റൂട്ട് (42) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് മികച്ച സ്‌കോറന്‍മാര്‍. പാകിസ്താനു വേണ്ടി യാസിര്‍ ഷാ നാലു വിക്കറ്റെടുത്തു. എട്ടിന് 137 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച പാകിസ്ഥാന് 32 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ശേഷിച്ച രണ്ടു വിക്കറ്റുകളും നഷ്ടമായിരുന്നു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0നു മുന്നിലെത്തി. |