Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
വാഴയില വസ്ത്രമായി മാറുമ്പോള്‍ ഫാഷന്‍ പുതുവഴിയിലേക്ക്
Reporter
വാഴയില കൊണ്ടുള്ള വസ്ത്രം ധരിച്ചുള്ള അനിഖ സുരേന്ദ്രന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രമുഖ ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി പകര്‍ത്തിയ ചിത്രങ്ങള്‍ മികച്ച പ്രതികരണം നേടി. ഈ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോയാണ് മഹാദേവന്‍ തമ്പി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ഏറെ പണിപ്പെട്ട് തന്നെയാണ് ചിത്രങ്ങള്‍ എടുത്തതെന്ന് വീഡിയോ കാണുമ്പോഴാണ് മനസിലാകുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വാഴയില വസ്ത്രത്തിനൊപ്പം വാഴക്കൂമ്പ് കൊണ്ടുള്ള കിരീടവും വളയും ഒക്കെ ഒരുക്കുന്നതും വീഡിയോയില്‍ കാണാം.
ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രന്‍. തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങി നില്‍ക്കുന്ന അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സത്യന്‍ അന്തിക്കാട് ഒരുക്കിയ 'കഥ തുടരുന്നു' എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്കെത്തിയത്.


ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച വെബ് സീരിസ് 'ക്യുനി'ലും മികച്ച പ്രകടനമാണ് അനിഖ കാഴ്ച വച്ചത്. 'യെന്നെ അറിന്താല്‍', 'വിശ്വാസം' എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലും അനിഖ ശ്രദ്ധേയായിരുന്നു. 5 സുന്ദരികള്‍ എന്ന മലയാള ചിത്രത്തില്‍ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.
 
Other News in this category

 
 




 
Close Window