ചേരുവ:
വിപ്പിംഗ് ക്രീം - 400 ഗ്രാം
കണ്ടെന്സ്ഡ് മില്‍ക്ക് - രണ്ടു പാക്കറ്റ്
ചോക്ലേറ്റ് സിറപ്പ് (അല്ലെങ്കില്‍ -കൊക്കോ പൗഡര്‍)- ആവശ്യത്തിന്
വാനില എസെന്‍സ് - ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
വിപ്പിംഗ് ക്രീം ബീറ്റ് ചെയ്യുക. ബീറ്റ് ചെയ്യുന്ന ബൗളും വിസ്കും ഫ്രീസറില്‍ തണുപ്പിക്കണം. (ഹാന്‍ഡ് മിക്സര്‍, സ്പൂണ്‍ എന്നിവ കൊണ്ട് ചെയ്യാം) വിപ്പിങ് ക്രീമിന് തണുപ്പുണ്ടായിരിക്കണം. ബീറ്റ് ചെയ്താല്‍ ഐസ്ക്രീം സോഫ്റ്റാകും. ഇതിലേക്ക് മില്‍ക്ക് മെയ്ഡ് മിക്സ് ചെയ്ത് ഇളക്കുക. അതിനുശേഷം ചോക്ലേറ്റ് സിറപ്പ്, വാനില എസെന്‍സ് എന്നിവ മിക്സ് ചെയ്യുക. ഫ്രീസ് ചെയ്ത ശേഷം, ചോക്ലേറ്റ് ചിപ്സ്, നട്ട്സ് എന്നിവ വച്ച് അലങ്കരിച്ച് സ്കൂപ് ചെയ്ത് എടുക്കുക. |