|
എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച സാഹചര്യത്തില്‍ അദ്ദേഹത്തോടുള്ള ആദര സൂചകമായി ഏഴാം നമ്പര്‍ ജഴ്‌സി നിലനിര്‍ത്തണമെന്ന ആവശ്യവുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്. ധോണിയുടെ അവസാന മത്സരത്തിന് ശേഷം ഒരുമിച്ചെടുത്ത ചിത്രം പങ്കുവെച്ചാണ് കാര്‍ത്തിക് ഇക്കാര്യം ആവിശ്യപ്പെട്ടിരിക്കുന്നത്.
'ലോക കപ്പ് സെമിയ്ക്ക് ശേഷം ധോണിയുമായെടുത്ത അവസാന ചിത്രമാണിത്. ഈ യാത്രയില്‍ മനോഹരമായ നിരവധി ഓര്‍മകളുണ്ട്. ബി.സി.സി.ഐ ഏഴാം നമ്പര്‍ ജഴ്‌സി നിലനിര്‍ത്തുമെന്നാണ് എന്റെ വിശ്വാസം. രണ്ടാം ഇന്നിംഗ്്‌സിന് എല്ലാവിധ ആശംസകളും. അവിടെയും നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി സര്‍പ്രൈസുകള്‍ കരുതിവെക്കുമെന്ന് എനിക്കുറപ്പുണ്ട്.' ദിനേഷ് കാര്‍ത്തിക് ട്വീറ്റ് ചെയ്തു. |