|
'ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ടി20 ലോക കപ്പിലും തനിക്കു അവസരം ലഭിക്കുമെന്ന് ധോണി പ്രതീക്ഷിച്ചിട്ടുണ്ടാവാം. ലോക കപ്പില്‍ മികച്ച പ്രകടനം നടത്തുകയും ഇന്ത്യയെ ചാമ്പ്യന്‍മാരാക്കി മികച്ച രീതിയില്‍ വിരമിക്കാനും ധോണി ആഗ്രഹിച്ചിട്ടുണ്ടാവാം. ടി20 ലോക കപ്പ് മാറ്റി വെയ്ക്കുന്നതായി ഐ.സി.സി പ്രഖ്യാപിച്ചതോടെ ഇനിയും തുടരേണ്ടതില്ലെന്ന് ധോണിയ്ക്ക് തോന്നിയിട്ടുണ്ടാകാം.' ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. കോവിഡ് സാഹചര്യത്തിലാണ് ഐ.സി.സി പ്രധാന ടൂര്‍ണമെന്റുകള്‍ മാറ്റിവെച്ചത്.
ഒരു വര്‍ഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഐ.പി.എല്ലിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചു വരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐ.പി.എല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്്സ് സംഘടിപ്പിക്കുന്ന ക്യാമ്പിലാണ് ധോണി ഇപ്പോള്‍. ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോക കപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന സെമിയാണ് ധോണിയുടെ കരിയറിലെ അവസാന മത്സരം. |