|
തന്റെ ആദ്യ വാഹനം കണ്ടെത്താന്‍ സഹായിക്കുമോ എന്ന അഭ്യര്‍ത്ഥനയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ആദ്യ കാറായ ആ മാരുതി 800 കണ്ടെത്താന്‍ സഹായിക്കാമോ എന്നാണ് മുദിത് ഡാനിയുടെ 'ഇന്‍ സ്പോട്ട് ലൈറ്റ് ' എന്ന ഷോയില്‍ സച്ചിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
'എന്റെ ആദ്യത്തെ കാര്‍ ഒരു മാരുതി 800 ആയിരുന്നു. പക്ഷേ ഇന്ന് അത് എന്റെ കൈയിലില്ല. ആ കാര്‍ ഇപ്പോള്‍ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുണ്ട്. ആ കാറിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ എന്നെ അറിയിക്കണം.' സച്ചിന്‍ ഷോയില്‍ പറയുന്നു.
തന്റെ ആദ്യ കാര്‍ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍കര്‍
കാറുകളോടുളള സച്ചിന്റെ പ്രണയം ഏറെ പ്രശസ്തമാണ്. കുട്ടിക്കാലം മുതല്‍ തുടങ്ങിയതാണ് സച്ചിന് കാറുകളോടുള്ള താത്പര്യം. വീടിനടുത്ത് ഒരു സിനിമാ ഹാള്‍ ഉണ്ടായിരുന്നുവെന്നും അവിടെ എത്തുന്നവര്‍ പുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുണ്ടെന്നും താനും സഹോദരനും വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് അവിടെയുള്ള കാറുകളെ നോക്കി നില്‍ക്കാറുണ്ടായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു. |